April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്‍*

10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്‍*

By editor on April 12, 2023
0 146 Views
Share

*10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്‍*

തിരുവനന്തപുരം: സപ്ലെകോയുടെ ഈ വർഷത്തെ വിഷു-റംസാൻ ചന്തകൾ ഇന്നു ആരംഭിക്കും.

ഇന്ന് മുതൽ ഈ മാസം 21 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്മാര്ക്കറ്റുകള് കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. വിഷുവിനും റംസാനും സ്പെഷൽ വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ മേളകളിൽ വില്പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങൾക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങൾക്കും ശബരി ഇനങ്ങൾക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.

സപ്ലൈകോ വിഷു- റംസാന് ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തമ്ബാനൂരില് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർഹിക്കും. ഉത്സവസീസണുകളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില് ഇടപെടുക എന്ന സര്ക്കാര് നയത്തിന്റെ ഭാഗമായാണ് സ്പെഷൽ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *