April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ കോർപറേഷൻ കരട് മാസ്റ്റര്‍ പ്ലാന്‍ അവതരണം നടന്നു

കണ്ണൂർ കോർപറേഷൻ കരട് മാസ്റ്റര്‍ പ്ലാന്‍ അവതരണം നടന്നു

By editor on April 13, 2023
0 130 Views
Share

*കണ്ണൂർ കോർപറേഷൻ കരട് മാസ്റ്റര്‍ പ്ലാന്‍ അവതരണം നടന്നു*

അമൃത് പദ്ധതിയുടെ കീഴില്‍ പ്രസിദ്ധീകരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാനിന്റെ അവതരണം നടന്നു. കൌണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൌണ്‍സിലർമാർ,
ടൌണ്‍ പ്ലാനര്‍ പി.രവികുമാര്‍ ,
കോര്‍പ്പറേഷന്‍ ഓഫീസ് സോണല്‍ ഓഫീസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ സൂരജ് .ടി.സി. മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. കോര്‍പ്പറേഷനു വേണ്ടി LSGD പ്ലാനിങ് വിഭാഗമാണ്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ നിര്‍വഹിച്ചിട്ടുള്ളത്. സർവ്വേക്കും പഠനങ്ങൾക്കും ശേഷം വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നും വന്ന നിർദ്ദേശങ്ങളുടെയും കൂടി അടിസ്ഥാനത്തിലാണ് കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

20 വർഷത്തെ വികസനം മുന്നിൽകണ്ട് തയ്യാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. 30-03-2023 തീയതി മുതല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇത് നടപ്പാക്കുന്നതോടെ ഗതാഗത റോഡ് വികസനരംഗത്ത് നിരവധി പദ്ധതികൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കാൻ സാധിക്കും.
റിംഗ് റോഡുകളും ജംഗ്ഷൻ നവീകരണവും റോഡ്‌ വൈഡനിങ്ങും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കൃത്യതയോടെ നടപ്പാക്കാനാകും. പള്ളിപ്പൊയില്‍ വ്യവസായ പാര്‍ക്ക്, നീര്‍ച്ചാല്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൊബിലിറ്റി ഹബ് & പാര്‍ക്കിങ് പ്ലാസ (മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം),തോട്ടട ഗ്രീന്‍ പാര്‍ക്ക്, ഏച്ചൂര്‍ സൈബര്‍ പാര്‍ക്ക് എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പെഷല്‍ സോണ്‍ പ്രൊജക്റ്റുകള്‍.

സോണല്‍ അടിസ്ഥാനത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ അവതരണ യോഗങ്ങള്‍ വരും ദിവസങ്ങളിൽ നടത്തുന്നതാണെന്നും മേയര്‍ അറിയിച്ചു.

കരട് മാസ്റ്റര്‍ പ്ലാനിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും 28-05-2023 വരെ കോര്‍പ്പറേഷന്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *