April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കാഞ്ഞങ്ങാട്. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂട്ടിയിൽ കടത്തുകയായിരുന്ന വൻ ഹവാല പണവുമായി യുവാവിനെ പിടികൂടി.

കാഞ്ഞങ്ങാട്. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂട്ടിയിൽ കടത്തുകയായിരുന്ന വൻ ഹവാല പണവുമായി യുവാവിനെ പിടികൂടി.

By editor on April 14, 2023
0 70 Views
Share

കാഞ്ഞങ്ങാട്. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം സ്കൂട്ടിയിൽ കടത്തുകയായിരുന്ന വൻ ഹവാല പണവുമായി യുവാവിനെ പിടികൂടി. കാഞ്ഞങ്ങാട് പുഞ്ചാവി സദ്ദാംമുക്ക് സ്വദേശി സമീറാമൻസിലിൽ നാലുപുരപാട്ടിൽ ഹാരിസിനെ (39)യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി .ഷൈനും സംഘവും പിടികൂടിയത്.സ്കൂട്ടിയിൽ ഇറച്ചി പാക്കറ്റുകൾ കൊണ്ടു പോകുന്ന വിധത്തിൽ പ്ലാസ്റ്റിക് കവറിൽ നോട്ടുക്കെട്ടുകൾ കൊണ്ടു പോകുന്നതിനിടെ ഇന്ന് രാവിലെ 7.30 മണിയോടെയാണ് കുഴൽപണ സംഘത്തിലെ യുവാവ് 67.5 ലക്ഷം രൂപയുമായി പോലീസ്പിടിയിലായത്.ജി
ല്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ കുഴൽ പണം പിടികൂടിയത്..കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിലാണ് കെ.എൽ. 14 .വൈ. 9449 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന കുഴൽപണം പിടികൂടിയത്.
പോലീസ് സംഘത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ ജ്യോതിഷ്. മനു, എന്നിവരും ഉണ്ടായിരുന്നു

Leave a comment

Your email address will not be published. Required fields are marked *