April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഭൗതിക സ്വത്ത്വവകാശം സംരക്ഷിക്കുവാൻ ഒരു ദിനം ഏപ്രിൽ 26 ലോക ഭൗതിക സ്വത്തവകാശ ദിനം:- ടി ഷാഹുൽ ഹമീദ്

ഭൗതിക സ്വത്ത്വവകാശം സംരക്ഷിക്കുവാൻ ഒരു ദിനം ഏപ്രിൽ 26 ലോക ഭൗതിക സ്വത്തവകാശ ദിനം:- ടി ഷാഹുൽ ഹമീദ്

By editor on April 18, 2023
0 102 Views
Share

ഭൗതിക സ്വത്ത്വവകാശം സംരക്ഷിക്കുവാൻ ഒരു ദിനം
ഏപ്രിൽ 26 ലോക ഭൗതിക സ്വത്തവകാശ ദിനം:-

ടി ഷാഹുൽ ഹമീദ്

തൊട്ടറിയാൻ കഴിയാത്ത മനുഷ്യബുദ്ധിയുടെ നിർമ്മിതികൾ ഉൾപ്പെട്ട ഒരു വിഭാഗം സ്വത്തുക്കളാണ് ഭൗതിക സ്വത്തുക്കൾ. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ഭൗതിക സ്വത്തവകാശം എന്ന ആശയം ഉടലെടുത്തത്.ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ഏറ്റവും വലിയ സ്വത്താണ് ഭൗതിക സ്വത്ത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ സാഹിത്യവും കലാപരവുമായ സൃഷ്ടികൾ ഡിസൈനുകൾ അടയാളങ്ങൾ പേരുകൾ ചിത്രങ്ങൾ എല്ലാം അടങ്ങിയതാണ് ഭൗതിക സ്വത്തുക്കൾ. വ്യക്തികൾക്ക് തങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ അല്ലെങ്കിൽ സൃഷ്ടിയിലൂടെ അറിയപ്പെടാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാനും ഭൗതികശതാവകാശ നിയമം സൗകര്യമൊരുക്കുന്നു. മനുഷ്യൻ തന്റെ ബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന സൃഷ്ഠികളിൽ അതിന്റെ സൃഷ്ടാവിന് നിയമപരമായി അംഗീകാരത്തോടുകൂടി കൊടുക്കുന്ന നിശ്ചിതകാലത്തേക്കുള്ള നിയമ സംരക്ഷണമാണ് ഭൗതിക സ്വത്തവകാശം .വ്യവസായം ശാസ്ത്രം കലാസാഹിത്യം സൃഷ്ടികൾക്കാണ് ഭൗതിക സ്വത്തവകാശം പലപ്പോഴായി ലഭിച്ചു വരുന്നത് .ഭൗതിക സ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നത് രജിസ്ട്രേഷനിലൂടെയാണ് .അറിവും കണ്ടുപിടുത്തങ്ങളും മനുഷ്യകുലത്തിന്റെ വികസന സാധ്യതകളെ ചരിത്രകാലം മുതൽ തുണച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക ഭൗതിക സ്വത്താവകാശ സംഘടന (WIPO ) 1970ൽ ഏപ്രിൽ 26 നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് എല്ലാവർഷവും ഏപ്രിൽ 26ന് ലോക ഭൗതിക സ്വത്തവകാശ ദിനമായി ആചരിക്കുന്നത്. വ്യത്യസ്ത വസ്തുക്കൾ വ്യാപകമായി പുതുമയോടെ നിർമ്മിച്ച് പേറ്റന്റ് നേടാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഭൗതിക സ്വത്താവകാശ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടുമുള്ള നവീന ആശയക്കാരുടെയും കലാകാരന്മാരുടെയും സാമൂഹ്യവികസനത്തിനായുള്ള സംഭാവനകൾ ഈ ദിനത്തെ ശ്രദ്ധേയമാക്കുന്നു.
ഈ വർഷത്തെ ഭൗതിക സ്വത്തവകാശ ദിന സന്ദേശം നവരീതികളും രചന പാഠവും ഉള്ള സ്ത്രീകളെ പ്രചോദിപ്പിച്ച് കൂടുതൽ ഭൗതിക സ്വത്താവകാശ രജിസ്ട്രേഷൻ സ്ത്രീകൾക്ക് ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള സന്ദേശമാണ് നൽകുന്നത് .ഭൗതിക സത്താവകാശത്തിന്റെ ഗുണങ്ങൾ സ്ത്രീകളിൽ കൂടുതൽ എത്തിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് .സ്ത്രീകൾ അവരുടെ ഭാവനകൾ കൊണ്ട് ലോകത്തെ സാമ്പത്തിക മേഖലകളിൽ ഇടപെടുന്നുണ്ടെങ്കിലും പുതിയ കണ്ടു പിടുത്തങ്ങൾ നടത്താനോ ,പുതുമകളിലേക്കുള്ള വഴിയിലേക്ക് പോകാനോ ,നവവിജ്ഞാനം കരസ്ഥമാക്കുന്നതിനുള്ള വൈമുഖ്യം പ്രകടിപ്പിക്കുകയും വൈദ്യഗധ്യമില്ലായ്മയും ,വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ ബൗദ്ധിക സ്വത്തവകാശ പേറ്റന്റ് ലഭിക്കുന്നതിൽ ഏറെ പിന്നിലാണ്. വിവിധങ്ങളായ കണ്ടുപിടുത്തങ്ങൾ സ്ത്രീകൾ നടത്തുന്നുണ്ടെങ്കിലും കുറച്ച് സ്ത്രീകൾക്ക് മാത്രമേ ഭൗതിക സ്വത്താവകാശ രജിസ്ട്രേഷനും സാമ്പത്തിക ഗുണവും ലഭിക്കുന്നുള്ളൂ .ലോകത്ത് ജനസംഖ്യയിൽ 49.58% വും സ്ത്രീകളാണെങ്കിൽ 2022ൽ ആകെ ലോകത്ത് കണ്ടുപിടുത്തങ്ങളിൽ പാറ്റന്റ് 16.2% സ്ത്രീകൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ .ഈ ലിംഗ വിടവ് നികത്തണമെങ്കിൽ പേറ്റന്റ് കോർപ്പറേഷന്റെ അഭിപ്രായത്തിൽ 2064 വരെ ലോകം കാത്തിരിക്കേണ്ടിവരും.

സാമ്പത്തിക പുരോഗതിയുടെ ആണിക്കല്ലായ നവരീതിയും ,രചന വൈഭവവും സ്ത്രീകളിൽ കുറഞ്ഞുവരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിലും എൻജിനീയറിങ്ങിലും കണക്കിലും പുരുഷാധിപത്യം ലോകത്ത് ദൃശ്യമാണ്.
ബൗദ്ധിക സ്വത്താവകാശത്തിലെ പ്രധാന ഘടകം കണ്ടുപിടിത്തത്തിനുള്ള അവകാശപത്രം (പാറ്റന്റ് )നേടുക എന്നതാണ്. പ്രത്യേക കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന അവകാശത്തെയാണ് പാറ്റേന്റ് എന്ന് പറയുന്നത്. പൂർണ്ണമായും കണ്ടുപിടിച്ച വ്യക്തിയുടെ സ്വന്തം അവകാശമാണിത് ,മറ്റൊരാൾക്ക് അവകാശം നൽകുവാൻ കണ്ടുപിടിച്ച വ്യക്തിക്ക് പൂർണമായും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പരമാവധി 20 വർഷമായിരിക്കും അവകാശപത്രത്തിന്റെ കാലാവധി .അവകാശപത്രം ലഭിക്കുന്നതിന് പുതിയ ആശയവും ഭൂമിയിൽ ഇതിനുമുമ്പ് ഇങ്ങനെ ഒരു ആശയം ആരും കൊണ്ട് വരാത്തതുമായിരിക്കണം ,ഇത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കുകയും വേണം. ആശയം സ്പഷ്ടമായതും വ്യക്തമായതും ആയിരിക്കണം. മനുഷ്യൻ ഉപയോഗിക്കുന്ന വിവിധങ്ങളായ ഉപയോഗക്രമങ്ങളിലുള്ള കണ്ടുപിടുത്തമായും അല്ലെങ്കിൽ പുതിയ രൂപ കല്പനയിലുള്ള അവകാശപത്രവുമായും വിവിധ വസ്തുകളിൽ നടത്തിവരുന്ന പുതിയ പരീക്ഷണത്തിന്റെ ഭാഗമായും അങ്ങനെ വിവിധങ്ങളായിട്ടുള്ള അവകാശപത്രങ്ങൾ ലഭിക്കുന്നതാണ്. കണ്ടുപിടുത്തങ്ങളുടെ സാങ്കേതിക വിവരങ്ങൾ ഉടമ ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തണം.
ഭൗതിക സ്വത്താവകാശത്തിലെ മറ്റ് പ്രധാന ഘടകങ്ങളാണ് കച്ചവടമുദ്ര (ട്രേഡ് മാർക്ക്)പകർപ്പാവകാശം ,കച്ചവട രഹസ്യം ,എന്നിവയാണ് .ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽ 200 രാജ്യങ്ങളിലെ പാറ്റേന്റിന്റെ വിവരങ്ങൾ സുക്ഷിക്കുന്നുണ്ട് .1996 ൽ ലോകത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ കടന്നുവന്നതോടെ മനുഷ്യന്റെ ഭൗതിക സ്വത്ത് അവകാശത്തിന്റെ ക്യാൻവാസ് വിശാലമായമായി ,കലാസാഹിത്യം മേഖലകളിലും സോഷ്യൽ മീഡിയയിലും വലിയ സാധ്യതകൾ ഉണ്ടായി .അമേരിക്കൻ പാറ്റൻറ് പ്രാക്ടീസിന്റെ അഭിപ്രായത്തിൽ സൂര്യന് താഴെ മനുഷ്യൻ നിർമ്മിച്ചിരിക്കുന്ന എന്തും പാറ്റേന്റിന്റെ കീഴിൽ വരാം.
തൊട്ടറിയാൻ കഴിയാത്ത ബുദ്ധിപരമായ കഴിവുകൾ സംരക്ഷിക്കുവാൻ പാറ്റേന്റ് നേടുന്നതോടെ കഴിയുന്നതാണ് .പ്രത്യേക പേരുകൾ ,വ്യവസായ രൂപകല്പനകൾ ,വിശ്വസ്തമായ വിവരങ്ങൾ ,ധാർമികഅവകാശങ്ങൾ ,വിവരശേഖരണ അവകാശം ,ഗ്രന്ഥകർത്താക്കളുടെ പ്രവർത്തി സൂക്ഷിക്കൽ ,സേവന അടയാളങ്ങൾ ,കച്ചവട മുദ്രകൾ ,രൂപകല്പന അധികാരങ്ങൾ ,കച്ചവട പേരുകൾ ,വ്യവസായ സേവനം എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ജീവിതസന്ധികളായ പ്രവർത്തനങ്ങളുമായി ഇഴചേർന്ന് നിൽക്കുന്നതാണ് ഭൗതിക സ്വത്തവകാശം .ഒരു രാജ്യത്തിലേക്ക് മാത്രമായോ അല്ലെങ്കിൽ അന്താരാഷ്ട്ര തലങ്ങളിലേക്കോ പാറ്റേൺ നൽകാം .മനുഷ്യർ ഉപയോഗിക്കുന്ന ഓരോ വസ്തുവും ഓരോ കണ്ടുപിടുത്തത്തിന്റെ ഫലമാണ് .ഒരു കാർ നിർമാണത്തിൽ നൂറിലധികം പേറ്റന്റുകൾ ഉപയോഗിക്കുന്നു ,പക്ഷേ മരുന്ന് നിർമ്മാണത്തിൽ ഒരു ഉത്പന്നത്തിൽ ഒരു പാറ്റന്റ് മാത്രമേ ഉള്ളൂ .മരുന്ന് നിർമ്മാണത്തിൽ അവകാശ പത്രിക (പാറ്റന്റ് )നേടിയ ചില കുത്തക കമ്പനികൾ മരുന്നിന്റെ കുത്തക നിലനിർത്തുമ്പോൾ അവിശ്യ മരുന്നുകൾക്ക് ക്ഷാമം വരാതിരിക്കുവാൻ ഇന്ത്യ ലൈസൻസ് ചട്ടം കൊണ്ടുവന്നതിന് അമേരിക്ക എതിർക്കുകയും തുടർന്ന് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചെറിയ പ്രശ്നമായി മാറിയതും ഈ ദിനത്തിൽ ഓർമ്മിക്കാവുന്നതാണ് .ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങളും അവകാശപത്രികയും നേടുന്നത് അമേരിക്കയിലാണ് .മറ്റു രാജ്യങ്ങൾ പേറ്റന്റ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനം അമേരിക്കയിൽ ഉണ്ട് .ഒറിജിനൽ ആയിട്ടുള്ള സാഹിത്യം ,സംഗീതം ,കലാസൃഷ്ടികൾ ,ശബ്ദ റെക്കോർഡിങ് ,സിനിമകൾ എന്നിങ്ങനെയുള്ളവയിൽ അതിന്റെ സൃഷ്ടാവിനുള്ള അവകാശത്തെയാണ് പകർപ്പ് അവകാശം എന്ന് പറയുന്നത് ഒരു വ്യക്തിയെയോ ചരക്കുകളെയോ ,സേവനങ്ങളേയോ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുവാനുള്ള അടയാളമാണ് കച്ചവട മുദ്ര .ഒരു മനുഷ്യൻ ശരാശരി 1500 ഓളം കച്ചവടമുദ്ര മുദ്രകൾ കാണുന്നു ,ചിത്രം പാക്കിംഗ് ,കളർ ,കോമ്പിനേഷൻ ഇവയൊക്കെ ഇതിൽ ഉൾപ്പെടും ,ഭൗതിക സ്വത്ത് അവകാശത്തിന്റെ ലംഘനം സിവിൽ അല്ലെങ്കിൽ ക്രിമിനൽ കുറ്റമായി ഗണിച്ചു വരുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശം പരിരക്ഷിക്കുന്നതിന് ധാരാളം നിയമങ്ങൾ ലോകത്ത് ഉണ്ട് ,ഭൗതിക സ്വത്തവകാശത്തിലെ മറ്റൊരു ഘടകമാണ് ഭൗമസൂചികാ പദവി ,ചില സ്ഥലങ്ങളിൽ നിന്നും വരുന്ന ചില പ്രത്യേകതരം വസ്തുക്കൾ ആ സ്ഥലത്തിന്റെ പേരോട് കൂടി അറിയപ്പെടുന്നതാണ് ഉദാഹരണം ആറന്മുള കണ്ണാടി. ഉൽപ്പന്നത്തിന്റെയോ വസ്തുവിന്റെയോ ആകൃതി രൂപമോ പുതുമയുള്ളതാണെങ്കിൽ അനുകരണങ്ങൾ ഒഴിവാക്കുവാൻ ഡിസൈൻ പേറ്റന്റിന് സാധിക്കുന്നതാണ്

ഭൗതിക സ്വത്തവകാശവും ഇന്ത്യയും:-

അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ 2022 ൽ ഇന്ത്യക്ക് 55 രാജ്യങ്ങളിൽ 42 ആം സ്ഥാനമാണ് ,അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് പുറത്തുവിട്ട പട്ടികയിൽ 38.64% മാർക്കാണ് ഇന്ത്യക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത് .ഗവേഷണം ,വികസനം ,ഭൗതിക സ്വത്തവകാശം എന്നിവയിൽ ഇന്ത്യയിൽ നിരവധി നികുതി ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ പുതിയ കണ്ടുപിടുത്തങ്ങൾ ആയോ അവകാശപത്രിയായി പുറത്തു വരുന്നില്ല .ഭൗതിക സ്വത്തവകാശ അപ്പലേറ്റ് അതോറിറ്റിയുടെ 2021 /22ലെ വാർഷിക റിപ്പോർട്ട് പ്രകാരം ആകെ 66400 അപേക്ഷകളാണ് ലഭിച്ചത് പുതിയ ഡിസൈന് വേണ്ടി 22,697 ,കച്ചവടമുദ്രകൾക്കായി 447805 ഭൗമ സൂചിക പദവികൾക്കായി 116 പകർപ്പ് അവകാശത്തിനായി 30988 അപേക്ഷകളാണ് ലഭിച്ചിട്ടുണ്ട് .പുതിയ കണ്ടുപിടുത്തങ്ങൾക്ക് പാറ്റേൺ ലഭിക്കുന്നതിന് കൂടുതൽ അപേക്ഷ ലഭിച്ചത് തമിഴ്നാട്ടിൽ നിന്നാണ് (5262 )ഒന്നാംസ്ഥാനം ലഭിച്ചപ്പോൾ 4566 അപേക്ഷകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി പട്ടികയിൽ പതിനാലാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം 454 അപേക്ഷകളാണ് കേരളത്തിൽ നിന്നും ലഭിച്ചത് ,ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 140 അപേക്ഷ മാത്രം നൽകിയ ആസാം ആണ് ഏറ്റവും പിറകിൽ .

ലോക ഇന്നവേഷൻ സൂചിക 2022 (Global innovation index )132 രാജ്യങ്ങളിൽ നാല്പതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ,2020 ൽ 48 സ്ഥാനവും 2021 ൽ 46 സ്ഥാനവുമാണ് ഉണ്ടായിരുന്നത് ,80 ഘടകങ്ങൾ പരിശോധിച്ചു തയ്യാറാക്കുന്ന പട്ടികയാണിത് .കണ്ടുപിടുത്തങ്ങൾക്ക് അവകാശ പത്രിക അപേക്ഷകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,ടിവിഎസ് മോട്ടോഴ്സ് ,സി എസ് ഐ ആർ ,ടാറ്റാ കൺസൾട്ടൻസി എന്നിവയിൽ നിന്നും അപേക്ഷകൾ കൂടുതലായി ലഭിക്കുന്നുണ്ട് .വസ്ത്രം നിർമ്മാണ മേഖലയിൽ നിന്നും 19.2% വും കൃഷി ഭക്ഷണ നിർമ്മാണ മേഖലയിൽ 36 % വും കരകൗശല നിർമ്മാണ മേഖലയിൽ 55.4% വും അപേക്ഷകൾ പാറ്റന്റിനായി ലഭിക്കുന്നുണ്ട്.
നിയമപരമായ പരീക്ഷയാണ് ഭൗതികശതാവകാശ നിയമം കൊണ്ട് ലഭിക്കുന്നത് .ഇന്ത്യയിൽ 2012 ൽ ഭേദഗതി വരുത്തിയ പകർപ്പവകാശ നിയമം 1957, 1999 ലെ ട്രേഡ് മാർക്ക് നിയമം ,2000 ത്തിലെ ഡിസൈൻ ആക്ട് ,പാറ്റേൺ ആക്ട് 2008,TRIPS (ട്രേഡ് റിലേറ്റഡ് ആസ്പെക്ട്സ് ഓഫ് ഇന്റലകുച്ചൽ പ്രോപ്പർട്ടി റൈറ്റ്സ് )എന്നി നിയമങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം.
നമ്മളറിയാതെ നമ്മുടെ ജീവിതത്തിൽ ഭൗതികസ്വത്തവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട് ,കമ്പ്യൂട്ടർ പ്രോഗ്രാം ആരംഭിക്കുമ്പോഴും ഗെയിം ഇൻസ്റ്റാൾ ചെയ്യുമ്പോഴും പേറ്റന്റ് ലഭിച്ചവരുടെ നിയമപരമായ അംഗീകാരം ഇല്ലാതെയാണ് ചെയ്യുന്നത് .മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനം സ്ഥിരമാണ് പക്ഷെ അത് ഉപയോഗിച്ച് കൂടുതൽ സാമ്പത്തിക വരുമാനം ഉണ്ടാക്കുവാൻ കഴിയുന്ന ഒരു മേഖലയാണ് ബൗദ്ധിക സ്വത്തവകാശ മേഖല .ഇതിനായി 10 ലക്ഷം വിദ്യാർഥികളിൽ ഇതിന്റെ പ്രാധാന്യം എത്തിക്കാൻ കഴിഞ്ഞ വര്ഷം രാജ്യത്ത് ക്യാമ്പയിൻ നടത്തിയിരുന്നു .ഇന്ത്യയിൽ ഡൽഹി ,മുംബൈ കൊൽക്കത്ത ,ചെന്നൈ അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഭൗതിക സ്വത്ത് അവകാശത്തിന് രജിസ്ട്രേഷൻ നൽകുന്നതിനു വേണ്ടിയുള്ള ഓഫീസുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.
ലോകത്ത് കണ്ടുപിടിത്തങ്ങളുടെ അവകാശ പത്രിക അപേക്ഷയിൽ 74% വും അമേരിക്കയിൽ നിന്നാണ് ,യൂറോപ്യൻ യൂണിയനിൽ നിന്നും 5.1 % വും ചൈന 2.1 % ഇന്തോനോഷ്യ 1.3%ആണ് അപേക്ഷകൾ ലഭിക്കുന്നത് .മരുന്ന് നിർമ്മാണ മേഖലയിലാണ് 16% ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങൾ പിറന്നു വീഴുന്നത്‌,കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ 10.4 %ഓർഗാനിക് കെമിസ്ട്രിയിൽ 9.1% മെഡിക്കൽ സാങ്കേതികവിദ്യയിൽ 6.7 %ആണ് പുതിയ കണ്ടുപിടുത്തങ്ങൾ .ലോക ജനസംഖ്യയിൽ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന ഇന്ത്യ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ ബഹുദൂരം പിന്നിലാണെന്നും ലോക ബൗദ്ധിക സ്വത്താവകാശ നിയമം ജനങ്ങൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുത്ത് പുതുതായി കണ്ടുപിടുത്തങ്ങൾ വിവിധ മേഖലകളിൽ ഉണ്ടാകേണ്ടതായിട്ടുണ്ട് .മനുഷ്യന്റെ ബുദ്ധിപരമായ നേട്ടങ്ങൾ സാമ്പത്തിക ഭദ്രതയായി മാറ്റാൻ ജനങ്ങൾക്ക് ബോധവൽക്കരണം നടത്താനുള്ള ഒരു സുദിനമാണ് ഏപ്രിൽ 26
By
ടി ഷാഹുൽ ഹമീദ്
9895043496

Leave a comment

Your email address will not be published. Required fields are marked *