April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മുഴപ്പിലങ്ങാട് ഫെസ്റ്റ് : ഏപ്രില്‍ 20 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും

മുഴപ്പിലങ്ങാട് ഫെസ്റ്റ് : ഏപ്രില്‍ 20 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും

By editor on April 19, 2023
0 177 Views
Share

കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷം എട്ടാമത് മുഴപ്പിലങ്ങാട് ബീച്ച്‌ ഫെസ്റ്റ് 2023 ഏപ്രില്‍ 20 മുതല്‍ മെയ് ഏഴു വരെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച സെന്‍ട്രല്‍ പാര്‍ക്കില്‍ നടത്തുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ഇന്‍ബിച്ചാണ് മുഴപ്പിലങ്ങാട് . ബി.ബി സിയുടെ അംഗീകാരം ലഭിച്ച ലോക സഞ്ചാര ഭൂപടത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്, മുഴപ്പിലങ്ങാ 5 സര്‍വിസ് സഹകരണ ബാങ്ക്, വിവിധ സാംസ്കാരിക, സാമുഹിക സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ബീച്ച്‌ ഫെസ്റ്റ് നടത്തിവരുന്നത്. ഈ വര്‍ഷം 18 ദിവസമാണ് ഫെസ്റ്റ് നടത്തുന്നത്. ഫ്ളവര്‍ ഷോ, ഗോസ്റ്റ് ഹൗസ്, ഇന്റര്‍നാഷണല്‍ ആനിമല്‍ പെറ്റ് ഷോ, വിപണന മേള, ഭക്ഷ്യ മേള കലാപരിപാടികള്‍ മത്സര പരിപാടികള്‍, മരണ കിണര്‍ , നഴ്സറി എന്നിവ ഇത്തവണ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *