April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • 46 വർഷത്തിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി

46 വർഷത്തിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി

By editor on April 20, 2023
0 494 Views
Share

46 വർഷത്തിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി.
കണ്ണൂർ ശ്രീനാരായണ കോളജിലെ 75 -77 ബാച്ച് പ്രീ ഡിഗ്രി ബാച്ച് ആണ് കണ്ണൂർ ബ്രോഡ് ബീനി ൽ ഒത്തുചേർന്ന്ത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുകയും ജീവിതം തുടരുകയും ചെയ്യുന്നവരാണ് ഈ യോഗത്തിൽ പങ്കെടുത്തത്. അമേരിക്ക ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹപാഠി കൾ എത്തിയിരുന്നു.ഇഹ ലോകവാസം വെടിഞ്ഞ കൂട്ടുകാരെ ഓർമിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.പരസ്പരം വർത്തമാനം പറഞ്ഞു ഓർമ്മകൾ പങ്കുവെച്ചു സമയം ചെലവഴിക്കുന്ന ഒരു പരിപാടിയാ യാണ് സംഘാടകർ ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. കലാപരിപാടികൾക്കപ്പുറം സൗഹൃദ സംഭാഷണത്തിന്റെ ഇടങ്ങൾ കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ അതിനെ തിരിച്ചെടുക്കുക എന്നതായിരുന്നു ദൗത്യം. വീണ്ടും അടുത്തവർഷം സംഗമിക്കാം എന്ന പ്രഖ്യാപനത്തോടെ 3 30ന് പരിപാടികൾ സമാപിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സൗഹൃദത്തിന്റെ, പുനർജീവനത്തിന്റെ ഭാഗമായി ഈ ഒത്തുചേരൽ പുതിയ നിർവചനം ഉണ്ടാക്കുകയാണ്.ഈ സംഗമത്തിന് ശ്രീ പി ഓ ജയരാജൻ,എ വി അജയകുമാർ,വിനോദ് കെ.സി,ശ്രീകുമാർ. എൻ. കെ. പ്രശാന്ത്, പ്രദീപ്‌. പി,മണികൃഷ്ണൻ,അനിത സുകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *