April 17, 2025
  • April 17, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • സംഘ്‌പരിവാറിന്‌ വഴിയൊരുക്കുന്നത്‌ വിമോചനസമരശക്തികൾ

സംഘ്‌പരിവാറിന്‌ വഴിയൊരുക്കുന്നത്‌ വിമോചനസമരശക്തികൾ

By editor on April 24, 2023
0 80 Views
Share

സംഘ്‌പരിവാറിന്‌ വഴിയൊരുക്കുന്നത്‌ വിമോചനസമരശക്തികൾ


ന്യൂമാഹി : സംഘ്‌പരിവാറിന്‌ കേരളത്തിലേക്ക്‌ വഴിയൊരുക്കുന്നത്‌ വിമോചന സമരത്തിന്റെ ദുഷ്‌ട ശക്തികളാണെന്ന്‌ പ്രൊഫ എം എം നാരായണൻ പറഞ്ഞു. നാരായണഗുരുവിന്റെ നാട്ടിലേക്ക്‌ വർഗീയ ശക്തികളെ ഉടുത്തൊരുങ്ങി വരവേൽകുന്നവർ കേരളത്തിന്റെ പ്രബുദ്ധതയുടെ വിളക്കാണ്‌ കെടുത്തുന്നത്‌. ജാതിജന്മി നാടുവാഴിത്തത്തിന്‌ അറുതി വരുത്തിയത്‌ കൊണ്ടാണ്‌ സംഘ്‌പരിവാറിന്‌ കേരളത്തിൽ വളരാൻ ഭൗതിക അടിത്തറ ഇല്ലാതെ പൊയതെന്നും എം എം നാരായണൻ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ കൊളുത്തിയ വെളിച്ചത്തെ തല്ലിക്കെടുത്തി നാടിനെ അന്ധകാരത്തിലാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘടിതമായി നടക്കുകയാണെന്നും എം.എം.നാരായണൻ വ്യക്തമാക്കി.
ഏടന്നൂർ ശ്രീനാരായണമഠത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതുവരെ നിലനിന്ന ആചാരം ലംഘിക്കാനുള്ള ആഹ്വാനമായിരുന്നു വൈക്കം, ഗുരുവായൂർ സത്യഗ്രഹ സമരങ്ങൾ. ദൈവത്തിന്‌ മുൻപിൽ മനുഷ്യന്റെ സമത്വം ഉറ്പ്പിക്കുകയായിരുന്നു ഈ സമരങ്ങളിലൂടെ. രാജ്യത്തിന്റെ പൊതുചരിത്രത്തിൽ നിന്ന്‌ കേരളം വഴിമാറി നടന്നത്‌ വൈക്കം സത്യഗ്രഹത്തിലൂടെയാണ്‌. വൈക്കംസത്യഗ്രഹത്തിന്റെ ഉജ്വല പാരമ്പര്യത്തെ പാതിവഴിയിൽ ഉപേക്ഷിച്ചവരാണ്‌ കോൺഗ്രസെന്നും എം എം നാരായണൻ പറഞ്ഞു. ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ്‌ അഡ്വ കെ സത്യൻ അധ്യക്ഷനായി. ഡോ ജിനേഷ്‌കുമാർ എരമം, എം പ്രശാന്തൻ, സി പി സുധീർ എന്നിവർ സംസാരിച്ചു.

(ഫോട്ടോ – അടിക്കുറിപ്പ് : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സെമിനാർ ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിൽ പ്രൊഫ എം എം നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു.)

Leave a comment

Your email address will not be published. Required fields are marked *