April 17, 2025
  • April 17, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ബ്രിട്ടീഷ് പാര്‍ലമെന്‍റ് പ്രതിനിധി കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു

ബ്രിട്ടീഷ് പാര്‍ലമെന്‍റ് പ്രതിനിധി കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു

By editor on April 24, 2023
0 120 Views
Share

*ബ്രിട്ടീഷ് പാര്‍ലമെന്‍റ് പ്രതിനിധി കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു.*

ബ്രിട്ടീഷ് പാര്‍ലമെന്‍റ് വളണ്ടിയറും അയര്‍ലണ്ടിലെ ലിന്‍ലിത്ഗോ കോണ്‍സ്റ്റിറ്റ്യൂഷന്‍ അസോസിയേഷന്‍ സെക്രട്ടറി, വിമന്‍സ് ഓഫീസര്‍ തുടങ്ങിയ നിലയില്‍ പ്രവൃത്തിച്ചു വരുന്നതുമായ സാമൂഹിക പ്രവര്‍ത്തക നിതിന്‍ ചന്ദ് കോര്‍പ്പറേഷന്‍ ഓഫീസും,
കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടും സന്ദര്‍ശിച്ചു.

കോര്‍പ്പറേഷന്‍റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കുന്നതിനാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയറുമായും മറ്റ് കൗൺസിലർമാരും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
കോര്‍പ്പറേഷന്‍റെ മാലിന്യ നിർമാർജന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായി അവര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍റെ മാലിന്യ നിര്‍മാര്‍ജ്ജന മേഖലയില്‍ ചില പദ്ധതികള്‍ ആലോചിച്ചു വരുന്നുണ്ട്.
അവ നടപ്പിലാക്കുന്നത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
അയർലണ്ടിൽ നിന്നുള്ള ഔദ്യോഗിക സംഘത്തെ അയക്കാനുള്ള ശ്രമങ്ങൾ എത്രയും പെട്ടെന്ന് നടത്തുമെന്നും അവർ പറഞ്ഞു.

അവരോടൊപ്പം ചേമ്പര്‍ പ്രതിനിധികളായ ബദറുദ്ദീന്‍, രവീന്ദ്രന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, പി വി ജയസൂര്യന്‍, എസ് ഷഹീദ, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *