April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതി മാറ്റുമാരുടെ യോഗം സംഘടിപ്പിച്ചു.:-

നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതി മാറ്റുമാരുടെ യോഗം സംഘടിപ്പിച്ചു.:-

By editor on April 25, 2023
0 85 Views
Share

നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതി മാറ്റുമാരുടെ യോഗം സംഘടിപ്പിച്ചു.:-

നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെട്ട വിവിധ പ്രവൃത്തികൾ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തികൾ ആരംഭിക്കുകയും പൂർത്തീകരിക്കുന്നതിനും വേണ്ടി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ യോഗം ചേർന്നു.സർക്കാർ നിർദ്ദേശപ്രകാരം നീർത്തട വികസനം ,മാലിന്യനിർമാർജനം ,ആസ്തി വികസനം ,വ്യക്തിഗത ആസ്തി ഉണ്ടാക്കൽ ,ഉപജീവനമാർഗത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ എന്നിവയാണ് ആക്ഷൻ പ്ലാനിൽ ഉള്ളത് .പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ നാസർ അധ്യക്ഷത വഹിച്ചു.മേറ്റുമാരുടെ ഉത്തരവാദിത്തങ്ങളും നടപ്പ് വർഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,മെമ്പർമാരായ പി പി ബാലകൃഷ്ണൻ വി പി കുഞ്ഞിരാമൻ ,എ ദിലീപ് കുമാർ ,എ കെ ദുബീർ മാസ്റ്റർ ,വി അബ്ദുൽ ജലീൽ തൊഴിലുറപ്പ് പദ്ധതി എ ഇ .നവനീത് രാജഗോപാൽ എന്നിവർ സംസാരിച്ചു. നാദാപുരത്ത് കഴിഞ്ഞവർഷം തൊഴിലുറപ്പ് പദ്ധതിയിൽ 68416533 ആറു കോടി എൻപത്തി നാല് ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിമൂന്ന് രൂപ ചിലവഴിച്ചിട്ടുണ്ട്. 470 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിച്ചിട്ടുണ്ട്. ആകെ സജീവ തൊഴിലാളികൾ 3104 പേരാണ് .184339ഒരു ലക്ഷത്തി എൺപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് തൊഴിൽ ദിനം സൃഷ്ടിച്ചു.ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ മെറ്റീരിയൽ ഇനത്തിൽ ചിലവഴിച്ചു

Leave a comment

Your email address will not be published. Required fields are marked *