April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ

നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ

By editor on April 29, 2023
0 83 Views
Share

*നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ* .

വർഷങ്ങൾക്ക് മുമ്പ് മുത്തപ്പ സന്നിധിയിൽ സമർപ്പണം ചെയ്ത ശില്പ നിർമ്മാണത്തോടു കൂടി രചിക്കപ്പെട്ട ഒരു മുത്തപ്പഗാനത്തിന് പുതിയ രൂപഭാവങ്ങൾ നല്കി കാണികളെ അസ്വാദനത്തിൻ്റെ നവതലങ്ങളിലെത്തിച്ച നൃത്ത രൂപമാണ് മുത്തപ്പ സന്നിധിയിൽ   അരങ്ങേറിയത്.

നാട്യകലയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ കവിഭാവനക്ക് മുദ്രകളും ചുവടുകളും നല്കി . ശില്പി വാരം രതിശ് കല്യാള വളപ്പിൽ രചിച്ച് ചെന്നെ എസ് .പി ഭൂപതി സംഗീതം നല്കി പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ്റെ ആലാപനത്തിൽ പ്രശസ്ത നർത്തി ലിസി മുരളീധരനും ശിഷ്യ കൃഷ്ണയും അവതരിപ്പിച്ച നൃത്തശില്പം മടപ്പുര സന്നിധിയിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. പ്രൗഢഗംഭീരമായ ചടങ്ങിൽ  സമ്പൂജ്യ സ്വാമിജി അ മ്യത ക്യാപാ നന്ദപുരി പ്രകാശന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ രാമചന്ദ്രൻ മാസ്റ്റർ എ.പി ,രാമകൃഷ്ണൻ .പി .ആർ ,ശില്പി രതീശൻ കല്യാട വളപ്പിൽ, ബാലൻ മാഹി എസ് .കെ .ബി.എസ്, ചന്ദ്രൻ കെ.എം.വാരം എന്നിവർ സംസാരിച്ചു.മടപ്പുര മടയച്ചൻ ഗാന സമാഹാരം ഏറ്റുവാങ്ങി.നർത്തകികൾക്ക് പറശ്ശിനിമടപ്പുര ട്രസ്റ്റ് ഉപഹാരങ്ങൾ നല്കി.

Leave a comment

Your email address will not be published. Required fields are marked *