April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan)

തലശ്ശേരി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan)

By editor on April 30, 2023
0 219 Views
Share

*തലശ്ശേരി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan) തയ്യാറാക്കുന്നതിനുള്ള കൺസൾട്ടേഷൻ യോഗം തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ വച്ച് നടത്തി.*

കേരളത്തിലെ നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ട് കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP). ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക  സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. ഖരമാലിന്യ പരിപാലന  രംഗത്തെ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും  സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക  സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷൻ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോർട്ടേഴ്സ് കൺസൾട്ടേഷൻ യോഗം 27.4.2023 നെ തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ വച്ച് നടത്തി.

എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 30 മുനിസ്സിപ്പാലിറ്റികളെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തതിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരി,കൂത്തുപറമ്പ്, ആന്തൂർ നഗരസഭകൾ ഉൾപ്പെട്ടിരിക്കുന്നു.

നഗരസഭാ വൈസ്ചെയർമാൻ
വാഴയിൽ ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ . ജമുന റാണി ടീച്ചർ അവറുകൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കെ.എസ്.ഡബ്ലു.എം.പി. ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ.ഷിന്റ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സാഹിറ ടി.കെ, വിനോദ്കുമാർ. ഇ, പ്രമോദ്.കെ,
സുരേഷ് കുമാർ,
അജ്മൽ എന്നിവർ
സംസാരിച്ചു.

ജിജു.കെ.റ്റി.
ധനേഷ്, ശ്രീ. ബിലാൽ,
ശ്രീ. പറശ്ശിൻ രാജ്, .ബാല മുകേഷ്,
സുരേഷ് കുമാർ, . നാഗേഷ് നന്ദാൽ, ഗ്രീന ജോസ് എന്നിവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽക്കി.

കൂടാതെ വ്യാപാരി വ്യാവസായി പ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമ്മസേന, രാഷ്ട്രീയ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, സാമൂഹ്യസന്നദ്ധ സംഘടന പ്രതിനിധികൾ അടക്കം തലശ്ശേരി നഗരസഭ തലത്തിലുള്ള പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *