April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

By editor on April 30, 2023
0 91 Views
Share

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേർന്ന് ഡിജിറ്റൽ വിഭജനം കുറക്കുവാൻ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പരിപാടിക്ക് തുടക്കമായി .വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ടെക്ക് മേറ്റ്മാർക്കുള്ള പരിശീലനം കില ഡയറക്ടർ ജനറൽ ജോയ് എളമൺ നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .മുഴുവൻ വീട്ടുകാർക്കും ഡിജിലോക്കർ സംവിധാനം പരിചയപ്പെടുത്തുകയും ഇല്ലാത്തവർക്ക് സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുകയും ,ഇ മെയിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് ആരംഭിക്കുവാനുള്ള സഹായം ചെയ്യുകയും ,സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്നതിനുള്ള ഐഎൽജി എം എസ് സോഫ്റ്റ്‌വെയറിൽ പീപ്പിൾ ലോഗിൻ ഉണ്ടാക്കി കൊടുക്കുകയും ,വിവിധ സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന വിവിധ വെബ്സൈറ്റുകൾ ,മൊബൈൽ ആപ്പുകൾ ,പോർട്ടലുകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് .നാദാപുരത്തെ മുഴുവൻ വീട്ടുകാരെയും ഇ ഗവർ ണയ്‌സിന്റെ ഭാഗമായി കൊണ്ടുവരുവാനും പഞ്ചായത്തിനെ കടലാസുരഹിതമാക്കുവാനും ജനങ്ങൾക്ക് എളുപ്പം സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഡിജിറ്റൽ എജുക്കേഷൻ പദ്ധതി നടപ്പിലാക്കുന്നത് .ഡിജിറ്റൽ എജുക്കേഷൻ പദ്ധതി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് വിശദീകരിച്ചു ,വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് സ്വാഗതം പറഞ്ഞു .പദ്ധതിയുടെ ഡൊമൈൻ ബ്രോഷർ കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു .ഡിജിറ്റൽ സംവിധാനത്തിലൂടെ സദ്ഭരണം എന്ന വിഷയത്തിൽ കില റിസർച്ച് അസോസിയേറ്റ് കോഡിനേറ്റർ കെ യു സുകന്യയും ഡിജിലോക്കർ സിറ്റിസൺ പോർട്ടൽ ,ഐ ൽ ജി എം എസ് എന്നീ വിഷയത്തിൽ ഐ കെ എം സ്മാർട്ട് കോർ കമ്മിറ്റി മെമ്പർ പി കെ അബ്ദുൽ ബഷീറും ക്ലാസ് എടുത്തു .പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം.സി സുബൈർ ,ജനിധ ഫിർദൗസ് ,വാർഡ് മെമ്പർ പി പി ബാല കൃഷ്‌ണൻ ,ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി ജി ഐ എസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ജൈക്ക്‌ ജെ ജേക്കബ് ,ഹെൽത്ത് ഇൻസ്പെക്റ്റർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു 22 വാർഡുകളിൽ നിന്നായി 179 ടെക് മേറ്റുകൾ പരിശീലനത്തിൽ പങ്കെടുത്തു. കൂടാതെ ഐ കെ എം സാങ്കേതിക വിഭാഗം ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *