April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • കെ എം ഷാജി: പീഡനക്കേസിൽ പ്രതിയായ കാസർകോട്ടെ മുൻ ഡി വൈ എസ് പി ക്കെതിരെ കെഎം ഷാജിയുടെ പരിഹാസം, തനിക്കെതിരെയുള്ള കോഴകേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ഉപദ്രവിച്ചതിന് ദൈവം നൽകിയ ശിക്ഷ.വികാരഭരിതനായി മുസ്ലിം ലീഗ് നേതാവ്,

കെ എം ഷാജി: പീഡനക്കേസിൽ പ്രതിയായ കാസർകോട്ടെ മുൻ ഡി വൈ എസ് പി ക്കെതിരെ കെഎം ഷാജിയുടെ പരിഹാസം, തനിക്കെതിരെയുള്ള കോഴകേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ഉപദ്രവിച്ചതിന് ദൈവം നൽകിയ ശിക്ഷ.വികാരഭരിതനായി മുസ്ലിം ലീഗ് നേതാവ്,

By editor on May 2, 2023
0 118 Views
Share

പീഡനക്കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ശാജിയുടെ പരിഹാസം

കണ്ണൂരില്‍ മുസ്ലിം യൂത് ലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് കെഎം ശാജി, തനിക്കെതിരെ കേസെടുത്ത മുന്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനനെതിരെ വികാരഭരിതനായി ആഞ്ഞടിച്ചത്.
പ്ലസ് ടു കോഴക്കേസില്‍ അന്നത്തെ ഡിവൈഎസ്പി എടുത്ത കേസ് ഹൈകോടതി റദ്ദാക്കിയത് കൂടി ഓര്‍മിപ്പിച്ച്‌ കൊണ്ടാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തന്റെ ബന്ധുക്കളെയടക്കം മാനസികമായി തകര്‍ത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെയുള്ള ഇപ്പോഴത്തെ കേസിനെ കുറിച്ച്‌ താന്‍ ഒന്നും പറയുന്നില്ല. അത് സത്യമാണോ അല്ലയോ എന്നൊന്നും താന്‍ പറയുന്നില്ല. പക്ഷേ ദൈവം എന്നൊരാള്‍ കണക്ക് ചോദിക്കുമെന്ന രീതിയിലായിരുന്നു ശാജിയുടെ പ്രതികരണം.

കേസ് അന്വേഷണത്തിനിടെ ഈ ഡിവൈഎസ്പി തന്റെ ഭാര്യാ വീട്ടുകാരോട് എന്തിനാണ് ഇയാള്‍ക്ക് പെണ്ണ് കെട്ടിച്ച്‌ കൊടുത്തതെന്ന് ചോദിച്ചിരുന്നു. ഇവന്റെ കൂടെയൊക്കെയാണോ ബിസിനസ് ചെയ്യുന്നതെന്ന് എന്റെ പാര്‍ടണറോട് ചോദിച്ചു. തന്റെ കുടുംബത്തിനെയും സുഹൃത്തുക്കളെയും എത്ര തന്നെ കുത്തുവാക്ക് പറഞ്ഞു പീഡിപ്പിച്ചിട്ടും അണുവിട തളര്‍ന്നില്ല. കട്ടക്ക് കൂടെ നിന്ന കുടുംബവും പാര്‍ടിയുമാണ് തന്റെ ഊര്‍ജമെന്നും ശാജി പറഞ്ഞു.

മുഖ്യമന്ത്രിക്കും മകള്‍ക്കും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി സി എം രവീന്ദ്രനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കള്ളക്കേസ് എടുത്തത്. സ്‌കൂള്‍ സൊസൈറ്റിയുടെ ആ കാലയളവിലെ നീക്കിയിരിപ്പ് സംഖ്യയായ 35 ലക്ഷം രൂപ തനിക്ക് കോഴയായി നല്‍കിയെന്ന് വ്യാഖ്യാനിച്ചാണ് ഡിവൈഎസ്‌പി തനിക്കെതിരെ കേസെടുത്തത്. നീക്കിയിരിപ്പ് സംഖ്യ സൊസൈറ്റിയുടെ തന്നെ പണമാണ്. ഏതൊരു ബാങ്കിലും സൊസൈറ്റിയിലും ഉപയോഗിക്കുന്ന സാങ്കേതിക വാക്കിനെ പിടിച്ചാണ് തനിക്കെതിരെ കേസുമായി മുന്നോട്ട് പോയത്. ഇത്തരമൊരു കേസ് കോടതിയുടെ മുറ്റത്ത് പോലും എത്തില്ലെന്ന് അറിഞ്ഞിട്ടും തന്നെ മനഃപൂര്‍വം താറടിക്കാനും പ്രതിയാക്കാനും നോക്കുകയായിരുന്നുവെന്നും ശാജി കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *