April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എ ഐ ക്യാമറ വിവാദം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷനീക്കം, ഏറ്റുപിടിക്കേണ്ട ന്ന നിലപാടിൽ പാർട്ടിയും സർക്കാരും.

എ ഐ ക്യാമറ വിവാദം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷനീക്കം, ഏറ്റുപിടിക്കേണ്ട ന്ന നിലപാടിൽ പാർട്ടിയും സർക്കാരും.

By editor on May 3, 2023
0 73 Views
Share

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ലക്ഷ്യം വച്ച്‌ പ്രതിപക്ഷം ആക്രമണത്തിന് ഒരുങ്ങുമ്ബോള്‍ വരാനിരിക്കുന്നത് രാഷ്ട്രീയപ്പോര്.

അതേസമയം, നിയമപരമായ നിലനില്‍പ്പില്ലാത്ത ആരോപണം ഏറ്റുപിടിക്കേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. കരാറിലെ സുതാര്യതയില്ലായ്മയും ഇടപാടിലെ ക്രമവിരുദ്ധതയും പുറത്ത് വന്ന രേഖകളുടെ ബലത്തില്‍ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലവിലെ വിലയിരുത്തല്‍.

വിഡി സതീശനും രമേശ് ചെന്നിത്തലയും പരസ്പരം മത്സരിച്ച്‌ ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള അഴിമതിയില്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ്. ഉപകരാര്‍ എടുത്ത പ്രസാഡിയോ കമ്ബനി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബിനാമി സ്ഥാപനമാണെന്ന ആരോപണം കടുപ്പിപ്പിക്കുന്ന പ്രതിപക്ഷം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മറുപടി പറയാന്‍ വെല്ലുവിളിക്കുന്നു.

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നീക്കങ്ങള്‍ ഏറ്റുപിടിക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഎമ്മും സര്‍ക്കാരും. നിയമപരമായി നിലനില്‍ക്കുന്ന ഒരാരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഭരണ നേതൃത്വം ഉറപ്പിച്ച്‌ പറയുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയും. മുന്‍സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകള്‍ മുന്‍നിര്‍ത്തി പ്രത്യാക്രമണത്തിലും ഭരണപക്ഷം കോപ്പ് കൂട്ടുന്നു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെല്ലാം വികസന വിരുദ്ധ നടപടികളെന്ന് അക്കമിട്ട് നിരത്താനാണ് എല്‍ഡിഎഫ് നീക്കം

Leave a comment

Your email address will not be published. Required fields are marked *