April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • നാദാപുരത്ത് പൂർത്തീകരിച്ച ലൈഫ് പദ്ധതിയിലെ ഗുണഭോക്താവിന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് താക്കോൽ കൈമാറുന്നു

നാദാപുരത്ത് പൂർത്തീകരിച്ച ലൈഫ് പദ്ധതിയിലെ ഗുണഭോക്താവിന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് താക്കോൽ കൈമാറുന്നു

By editor on May 4, 2023
0 117 Views
Share

നാദാപുരത്ത് ലൈഫ് പദ്ധതി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി :-

 

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതോട് അനുബന്ധിച്ച് നാദാപുരത്ത് ലൈഫ് പദ്ധതീയിൽ ഉൾപ്പെട്ട അതി ഭരിദ്ര ഗുണഭോക്താവിന്റെ വീട് പൂർത്തീകരിച്ച് താക്കോൽ കൈമാറി .എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു എന്നിവരുടെ വീടിന്റെ താക്കോലാണ് നാദാപുരത്ത് കൈമാറിയത് .നാദാപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ അംഗീകരിച്ച ഗുണഭോക്താ ലിസ്റ്റിൽ 221 പേർ ഉൾപ്പെട്ടിട്ടുണ്ട് ആദ്യഘട്ടത്തിൽ 45 പേരുടെ രേഖകൾ പരിശോധിച്ചതിൽ 35 പേർ ലൈഫ് പദ്ധതിയിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട് .അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചു ഗുണഭോക്താക്കളും ലൈഫ് പദ്ധതിയുടെ പ്രാഥമിക കരാറിൽ ഏർപ്പെട്ടിട്ടുണ്ട് ,വീട്ടിൽ വച്ച് നടന്ന പാലുകാച്ചൽ ചടങ്ങിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും പങ്കെടുത്തു .4 ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിൽ ഉപഭോക്താവിന് ധനസഹായം നൽകിയത് .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് പൂർത്തീകരിച്ച വീടിൻറെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി ,വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ , എം സി സുബൈർ ,ജനീത ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി .ടി ഷാഹുൽഹമീദ് ,മെമ്പർ പി പി ബാലകൃഷ്ണൻ ,നിർവ്വഹണ ഉദ്യോഗസ്ഥൻ വി ഇ ഒ .ഐ അവിനാഷ്‌ ,വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ ,കമല വള്ളിയാട് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *