April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഗോ ഫസ്റ്റ് പ്രതിസന്ധി അതിരൂക്ഷം; മെയ് 12 വരെ വിമാനങ്ങൾ റദ്ദാക്കി എയർലൈൻ

ഗോ ഫസ്റ്റ് പ്രതിസന്ധി അതിരൂക്ഷം; മെയ് 12 വരെ വിമാനങ്ങൾ റദ്ദാക്കി എയർലൈൻ

By editor on May 6, 2023
0 109 Views
Share

ടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ മെയ് 12 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് കമ്ബനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണലിന് (എന്‍‌സി‌എല്‍‌ടി) മുമ്ബാകെ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയര്‍ലൈനിന്റെ കടവും ബാധ്യതകളും പുനര്‍രൂപീകരിക്കുന്നതിനാണ് കമ്ബനിയുടെ അപ്പീല്‍. Go First announces extension of flight cancellations until May 12

കുറഞ്ഞ ചെലവില്‍ യാത്രയൊരുങ്ങുന്നു; അബുദാബി-ഇന്ത്യ വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ‘വിസ് എയര്‍’

മെയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിനാല്‍, വിമാനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

Leave a comment

Your email address will not be published. Required fields are marked *