April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ‘ അഖിയേട്ടൻ ‘ ആളൊരു കൊടും ക്രിമിനൽ, ജീവനടുത്ത് മൂന്നാം ദിവസം റീൽസ്, മൃതദേഹത്തിൽ ആരും ചെയ്യാത്ത ഒന്നുകൂടി ചെയ്തു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ അഖിയേട്ടൻ ‘ ആളൊരു കൊടും ക്രിമിനൽ, ജീവനടുത്ത് മൂന്നാം ദിവസം റീൽസ്, മൃതദേഹത്തിൽ ആരും ചെയ്യാത്ത ഒന്നുകൂടി ചെയ്തു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

By editor on May 7, 2023
0 83 Views
Share

കൊച്ചി: അങ്കമാലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവര്‍ത്തകനായ അഖില്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

എറണാകുളം റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി അഖിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

 

അഖിലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ‘അഖിയേട്ടന്‍’ വിശദമായി പരിശോധിച്ച്‌ ഇയാളുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളാണ്. ആതിരയില്‍ നിന്നെന്നപോലെ മറ്റുചില സ്ത്രീകളില്‍ നിന്നും അഖില്‍ പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരുസ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. അഖിലിനെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതല്‍ വ്യക്തത വരും.

 

കൊലപാതകത്തിന് ശേഷം ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു അഖിലിന്റെ പെരുമാറ്റം. അരുംകൊല നടത്തിയതിന്റെ പിറ്റേന്ന് ചിരിച്ച്‌ പ്രസന്ന വദനനായി എത്തിയ ഇയാള്‍ മൂന്നുദിവസം കഴിഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ പുതിയ റീല്‍ പോസ്റ്റുചെയ്യുകയും ചെയ്തു. കൊലനടത്തിയാല്‍ പിടിക്കപ്പെടാതിരിക്കാനുളള പദ്ധതികളും അഖില്‍ നേരത്തേ തയ്യാറാക്കിയിരുന്നു. ആതിരയെ കാറില്‍ ആതിരപ്പിളളിയിലേക്ക് കൊണ്ടുപോകുന്നവഴി അങ്കമാലിയില്‍ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഇയാള്‍ കയറിയിരുന്നു. താന്‍ സ്ഥലത്തുതന്നെയുണ്ടെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തത്. കടയില്‍ കയറിയ സമയത്ത് ആതിരയെ കാറില്‍ ആരും കാണാതെ ഒളിച്ചിരുത്താനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. ആതിരയുടെ മൃതദേഹത്തിന് നിന്ന് സ്വര്‍ണമാല ഊരിയെടുത്ത് അങ്കമാലിയിലെ തന്നെ ഒരു ജുവലറിയില്‍ അഖില്‍ പണയം വയ്ക്കുകയും ചെയ്തിരുന്നു.

 

പലപ്പോഴായി തന്നില്‍ നിന്ന് വാങ്ങിയ പത്ത് പവനോളം സ്വര്‍ണം ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

 

എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്ബ് കാണാതായ ആതിരയെ കഴിഞ്ഞദിവസമാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്തായ ഇടുക്കി ആനവെട്ടി സ്വദേശി പാപ്പനശേരി വീട്ടില്‍ അഖില്‍ കൊന്ന് തള്ളുകയായിരുന്നു.

 

കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. ആതിരയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Leave a comment

Your email address will not be published. Required fields are marked *