April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • താനൂർ ബോട്ട് അപകടം; ഏകോപിതമായുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ നിർദ്ദേശം

താനൂർ ബോട്ട് അപകടം; ഏകോപിതമായുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ നിർദ്ദേശം

By editor on May 7, 2023
0 96 Views
Share

താനൂർ: താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 11 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

 

ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *