April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഓട്ടുപുറം തൂവൽ തീരത്തെ ദുരന്തത്തിൽ മരിച്ചത് അഞ്ചു സ്ത്രീകളും 12 കുട്ടികളും അടക്കം 22 പേർ ; ഒരു കുടുംബത്തിലെ 22 പേർക്ക് ജീവൻ പോയി അപകടമുണ്ടാക്കിയത് തൂവൽ തീരത്ത് അറ്റ്ലാന്റിക് എന്ന ബോട്ട്; പുഴക്കടിയിൽ തിരച്ചിൽ തുടരുന്നു. മരണം ഇനിയും ഉയർന്നേക്കാം

ഓട്ടുപുറം തൂവൽ തീരത്തെ ദുരന്തത്തിൽ മരിച്ചത് അഞ്ചു സ്ത്രീകളും 12 കുട്ടികളും അടക്കം 22 പേർ ; ഒരു കുടുംബത്തിലെ 22 പേർക്ക് ജീവൻ പോയി അപകടമുണ്ടാക്കിയത് തൂവൽ തീരത്ത് അറ്റ്ലാന്റിക് എന്ന ബോട്ട്; പുഴക്കടിയിൽ തിരച്ചിൽ തുടരുന്നു. മരണം ഇനിയും ഉയർന്നേക്കാം

By editor on May 8, 2023
0 136 Views
Share

ഓട്ടുപുറം തൂവൽ തീരത്തെ ദുരന്തത്തിൽ മരിച്ചത് അഞ്ചു സ്ത്രീകളും 12 കുട്ടികളും അടക്കം 22 പേർ ; ഒരു കുടുംബത്തിലെ 22 പേർക്ക് ജീവൻ പോയി അപകടമുണ്ടാക്കിയത് തൂവൽ തീരത്ത് അറ്റ്ലാന്റിക് എന്ന ബോട്ട്; പുഴക്കടിയിൽ തിരച്ചിൽ തുടരുന്നു. മരണം ഇനിയും ഉയർന്നേക്കാം

 

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി മരിച്ചത് 22 പേര്‍. 12 കുട്ടികളും മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് താനൂരിലെത്തും. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

പൂരപ്പുഴയിലും പരിസരത്തും ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ബോട്ട് കരക്കെത്തിച്ച വെട്ടിപൊളിച്ചെങ്കിലും ഇനിയും ആളുകള്‍ പുഴയില്‍ വീഴാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പുഴയില്‍ പരിശോധന. അണ്ടര്‍ ഗ്രൗണ്ട് നിരീക്ഷണ ക്യാമറ ഉപയോഗിച്ച്‌ പുഴയുടെ അടിത്തട്ട് പരിശോധിക്കുകയാണ്. നൂറ് അടിയോളം താഴ്ചയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്യമാറയാണ് എത്തിച്ചിട്ടുള്ളത്. വേലിയേറ്റം ഉണ്ടാകുമ്ബോള്‍ വലിയ ഒഴുക്ക് പുഴയിലുണ്ടാകും. അല്ലാത്ത സമയം നിശ്ചലമായിരിക്കും. അതുകൊണ്ട് കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനം. പുഴയും കടലും ചേരുന്ന സ്ഥലത്താണ് അപകടം.

 

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ടില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നു. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു.

 

പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഷംന (17), ഹുസ്‌ന (18), മലപ്പുറം മുണ്ടുപറമ്ബ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച്‌ കുന്നുമ്മല്‍ കുഞ്ഞമ്ബി (38), താനൂര്‍ ഓലപ്പീടിക കാട്ടില്‍ പീടിയേക്കല്‍ സിദ്ദീഖ് (35), മകള്‍ ഫാത്തിമ മിന്‍ഹ (12), പരപ്പനങ്ങാടി ആവില്‍ ബീച്ച്‌ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ജാബിര്‍ (40), മകന്‍ ജരീര്‍ (12), പരപ്പനങ്ങാടി കുന്നുമ്മല്‍ സീനത്ത് (38), ഒട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടില്‍ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫ്‌ളഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ സബറുദ്ദീന്‍ (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍.

 

40ല്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്കടുപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം എത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനൂരിലെത്തും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരും രംഗത്തുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനും അബ്ദുറഹിമാനുമാണ് ഏകോപന ചുമതല. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴിന് ശേഷമാണ് അപകടം സംഭവിച്ചത്.

 

രക്ഷപ്പെട്ടവരില്‍ എട്ടുപേര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലും ഏഴുവയസ്സുള്ള ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മിംസിലുള്ള നാല് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം വ്യക്തമല്ല. നാല്‍പ്പത് ടിക്കറ്റ് നല്‍കിയെന്നാണ് സൂചന. കുട്ടികള്‍ക്ക് ടിക്കറ്റ് ഇല്ലായിരുന്നു. തൂവല്‍തീരത്തുനിന്ന് പുറപ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് 700 മീറ്റര്‍ അകലെയാണ് മറിഞ്ഞത്. അവധി ആഘോഷിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

 

ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ അടിയില്‍പ്പെട്ടു. തൊട്ടുപിറകില്‍ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 10 പേരുടെയും താനൂര്‍ അജ്നോറ (ദയ) ആശുപത്രിയില്‍ ഒമ്ബതും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നും മൃതദേഹങ്ങളുണ്ട്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അഗ്നിരക്ഷാസേന കയര്‍കെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ തീരത്തേക്ക് വലിച്ച ബോട്ട് വെട്ടിപ്പൊളിച്ച്‌ ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തു.

 

 

 

Leave a comment

Your email address will not be published. Required fields are marked *