April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • Kannur AIrport | ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ പണി കിട്ടിയത് കണ്ണൂർ വിമാനത്താവളത്തിന്; ഗൾഫ് യാത്രക്കാർക്ക് വലിയ ആഘാതം; അടിയന്തര നടിയെടുക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കെ സുധാകരന്റെ കത്ത്

Kannur AIrport | ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ പണി കിട്ടിയത് കണ്ണൂർ വിമാനത്താവളത്തിന്; ഗൾഫ് യാത്രക്കാർക്ക് വലിയ ആഘാതം; അടിയന്തര നടിയെടുക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കെ സുധാകരന്റെ കത്ത്

By editor on May 8, 2023
0 100 Views
Share

കണ്ണൂർ :സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിയത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തുനല്‍കി.

 

ഗള്‍ഫ് യാത്രക്കാര്‍ക്ക് വലിയ ആഘാതമാണിത്. കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കും ദമാമിലേക്കും സര്‍വീസ് നടത്തിയിരുന്ന ഏക എയര്‍ലൈന്‍ ആയിരുന്നിത്. പരിമിതമായ സര്‍വീസുകള്‍ക്കിടെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസ് കൂടെ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലിയ തോതില്‍ വലച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോ ഫസ്റ്റിന്റെ റൂടുകളില്‍ എയര്‍ വിസ്താര, എയര്‍ ഏഷ്യ, ആകാശ തുടങ്ങിയ എയര്‍ലൈന്‍ കംപനികള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുക, കൂടുതല്‍ വിദേശ വിമാന കംപനികള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനുള്ള നടപടികള്‍ പുനഃപരിശോധിക്കുക, ഗോ ഫസ്റ്റ് എയര്‍ലൈന്റെ അഭാവത്തില്‍ കുറഞ്ഞനിരക്കില്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് പ്രതിദിനം എട്ട് സര്‍വീസുകളും പ്രതിമാസം 240 സര്‍വീസുകളുമാണ് കളാണ് നടത്തിയിരുന്നത്. കംപനി പ്രതിസന്ധിയിലായതോടെ മൂന്നു ദിവസമായി സര്‍വീസ് നടത്തുന്നില്ല. ഇതോടെ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂര്‍ ചുരുങ്ങി. ഇവയാകട്ടെ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. മെട്രോ നഗരമല്ലെന്ന പേരിലാണ് കണ്ണൂരില്‍ വിദേശ വിമാന കംപനികളുടെ സര്‍വീസിനുള്ള അനുമതി കേന്ദ്രം

Leave a comment

Your email address will not be published. Required fields are marked *