April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡോ വന്ദന ദാസിന്റെ കൊലപാതകം : ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും ഉത്തരവാദികളെന്ന് പി.എം.എ സലാം

ഡോ വന്ദന ദാസിന്റെ കൊലപാതകം : ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും ഉത്തരവാദികളെന്ന് പി.എം.എ സലാം

By editor on May 10, 2023
0 96 Views
Share

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യുന്നതിനിടെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്.

 

 

അഞ്ച് പൊലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്. ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും പിഎംഎ സലാം പറഞ്ഞു.

 

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണ്?. കൊല ചെയ്യപ്പെട്ട ഡോക്ടര്‍ ”എക്സ്പീരിയന്‍സ്ഡ്” അല്ല എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും മരണപ്പെട്ട ആളെ അവഹേളിക്കലുമാണ്. പൊലീസ് സംരക്ഷണയില്‍ ഒരു പ്രതി കത്തിയെടുത്ത് കുത്തുന്നതിനെ പ്രതിരോധിക്കാനും കൂടി ഡോ വന്ദന അഭ്യസിക്കേണ്ടിയിരുന്നു എന്നാണോ മന്ത്രി ഉദ്ധശിച്ചത്. ഈ കൊലപാതകത്തിന് ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും മറുപടി പറഞ്ഞേ പറ്റൂവെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, പ്രതി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്പെന്‍ഷന്‍. നെടുമ്ബന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെന്‍ഷനിലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിനോട് നാളെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *