April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡോ : വന്ദനദാസിന്റെ മൃതദേഹം സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

ഡോ : വന്ദനദാസിന്റെ മൃതദേഹം സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

By editor on May 10, 2023
0 132 Views
Share

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ.

വന്ദനദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ എത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനദാസിന്‍റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. വന്ദനയുടെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

നാട്ടുകാരും ബന്ധുക്കളും പ്രദേശവാസികളും ഉള്‍പ്പടെ നിരവധി ആളുകള്‍ വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു. മന്ത്രി വി എന്‍ വാസവന്‍ മൃതദേഹത്തെ അനുഗമിച്ച്‌ വീട്ടില്‍ എത്തി. വന്ദനയുടെ വീട്ടുകാരെ മന്ത്രി വാസവന്‍ ആശ്വസിപ്പിച്ചു. നാടിന്‍റെ പ്രിയപ്പെട്ട വന്ദനദാസിന്‍റെ കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് നാട്.



തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം, വന്ദനദാസ് പഠിക്കുകയും ഹൌസ് സര്‍ജന്‍സി ചെയ്യുന്നതുമായ കൊല്ലം മീയ്യണ്ണൂരിലെ അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സഹപാഠികളും ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഒരു മാസത്തെ സേവനത്തിനായാണ് അസീസിയ മെഡിക്കല്‍കോളേജില്‍നിന്ന് ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

ഏറെ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് അസീസിയ മെഡിക്കല്‍ കോളേജ് അങ്കണം സാക്ഷ്യംവഹിച്ചത്. വന്ദനദാസിന്‍റെ സഹപാഠികളും സുഹൃത്തുക്കളും നൊമ്ബരം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

 

 

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച്‌ ഡോ. വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് രാവിലെ 8.25ഓടെ വന്ദനദാസ് മരണമടയുകയായിരുന്നു. തലയിലും മുതുകിലുമേറ്റ കുത്തുകളാണ് വന്ദനയുടെ മരണകാരണമായതെന്ന് പ്രാഥമിക പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

 

 

 

 

 

Leave a comment

Your email address will not be published. Required fields are marked *