April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡോ :വന്ദന ദാസിന്റെ കൊലപാതകം ; കണ്ഠ മിടറി കോടതിയും

ഡോ :വന്ദന ദാസിന്റെ കൊലപാതകം ; കണ്ഠ മിടറി കോടതിയും

By editor on May 10, 2023
0 125 Views
Share

കൊച്ചി: യുവ ഡോക്ടറെക്കുറിച്ച്‌ പറയുമ്ബോള്‍ ഹൈകോടതിക്കും ദുഃഖമടക്കാനായില്ല. ആ പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പ്രതീക്ഷകളെയും ഇത്തരം സംഭവങ്ങള്‍ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച്‌ പറയുമ്ബോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കണ്ഠമിടറിയത്.

മുഖത്തുനിന്ന് കണ്ണടയൂരി കണ്ണുതുടച്ചശേഷമാണ് പിന്നീട് ഉത്തരവിലേക്ക് കടന്നത്. മെഡിക്കല്‍ രംഗത്ത് വലിയ വിജയങ്ങള്‍ സ്വപ്‌നം കണ്ട മിടുക്കിയായ പെണ്‍കുട്ടിക്കാണ് ഡോക്ടറായതുകൊണ്ട് ജീവന്‍ നഷ്ടമായത്.

 

ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്. ആ മാതാപിതാക്കളെ ഇനി എങ്ങനെ അഭിമുഖീകരിക്കും? ഞങ്ങളുടെ മകളാണ് ആ പെണ്‍കുട്ടി. അവസാന നിമിഷം പ്രതിക്കു മുന്നില്‍പെട്ടുപോയ ആ പാവം എത്ര മാത്രം ഭയവും വേദനയും അനുഭവിച്ചിരിക്കുമെന്ന് ആലോചിക്കാന്‍പോലും കഴിയുന്നില്ല.

 

ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പെണ്‍കുട്ടികള്‍ ഇനി എങ്ങനെ രാത്രിയില്‍ ഡ്യൂട്ടിക്കു വരും.താലൂക്ക് ആശുപത്രികളില്‍ പെണ്‍മക്കളെ ആരെങ്കിലും ഇനി ഹൗസ് സര്‍ജന്‍സിക്കു വിടുമോ. ആതുര സേവനത്തിനിറങ്ങിയ യുവഡോക്ടര്‍ ശവപ്പെട്ടിയില്‍ വീട്ടിലെത്തുന്ന സ്ഥിതിയായി. ഇനിയെങ്കിലും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിഗണന നല്‍കണം.

Leave a comment

Your email address will not be published. Required fields are marked *