April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകംഃ ഐഎംഎ കളക്ടറേറ്റ് മാർച്ച് നടത്തി. 

ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകംഃ ഐഎംഎ കളക്ടറേറ്റ് മാർച്ച് നടത്തി. 

By editor on May 11, 2023
0 156 Views
Share

ഡ്യൂട്ടി ഡോക്ടറുടെ കൊലപാതകംഃ ഐഎംഎ കളക്ടറേറ്റ് മാർച്ച് നടത്തി.

കണ്ണൂർഃ കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ വനിതാഡോക്ടറെ ഡ്യൂട്ടിക്കിടയിൽ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഐ എം എ യുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആശുപത്രികളെ സുരക്ഷിത സോണുകൾ ആക്കി മാറ്റണമെന്നും, ആരോഗ്യപ്രവർത്തകർക്ക് മതിയായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ എ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കളക്ടറേറ്റ് മാർച്ച്. ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സർക്കാരിനോട് അധികൃതരോടും ഐഎംഎ ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനിത ഡോക്ടർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ആശുപത്രികൾക്ക് സായുധ പോലീസിന്റെ സഹായത്തോടെ സുരക്ഷ നൽകുക, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളും ആയാണ് ഐ എം സമരം ചെയ്യുന്നത്.കെ ജി എം ഒ എ. ഇന്ത്യൻ ഡെന്റല് അസോസിയേഷൻ പ്രതിനിധികളും കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്തു.

കണ്ണൂർ കളക്ടറേറ്റ് മാർച്ചിന് ഐ എം എ നടത്തിയ പ്രതിഷേധ റാലിയിൽ പ്രസിഡണ്ട് ഡോ വി സുരേഷ്, സെക്രട്ടറി ഡോ രാജ്മോഹൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ സുൽഫിക്കർ അലി, ഡോ എം മുഹമ്മദലി, ഡോ ഷഹീദ്, ഡോ എ കെ ജയചന്ദ്രൻ, ഡോ മുഷ്താഖ്, ഡോ രാംദാസ്, ഡോ റജീസ്, ഡോ ഐസി ശ്രീനിവാസൻ, ഡോ വരദരാജൻ, ഡോ അഭിലാഷ്, ഡോ ഉണ്ണികൃഷ്ണൻ, ഡോ ജിമ്മി ജോൺ, ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ ഷഹീദ് കെബി, ഡോ നിർമൽ രാജ്, ഡോ എം കെ നന്ദകുമാർ, ഡോ ഹനീഫ, ഡോ ദീപ്തി, ഡോ സത്യചന്ദ്രൻ, ഡോ രവീന്ദ്രൻ, ഡോ പി കെ അനിൽകുമാർ, ഡോ മുഹമ്മദ് ശരീക്, ഡോ ദിനേശ് നമ്പ്യാർ, ഡോ അജിത് മേനോൻ, ഡോ ടി വി രമേശൻ, ഡോ മൃദുല ശങ്കർ, ഡോ അഷ്റഫ് എന്നിവർ

പ്രസംഗിച്ചു.

പ്രതിഷേധ മാർച്ചിനു ശേഷം ഐ എം എ ഹാളിൽ വെച്ച് കൊല്ലപ്പെട്ട ഡോ വന്ദനയോടുള്ള ആദരസൂചകമായി അനുശോചന യോഗം

നടത്തി.

 

ഫോട്ടോഃ വനിതാ ഡോക്ടറെ മൃഗീയമായി കൊലപ്പെടുത്തിയത് പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിന് ഡോ വി സുരേഷ്, ഡോ രാജ് മോഹൻ, ഡോ സുൽഫിക്കർ അലി, ഡോ മുഹമ്മദലി, നേതൃത്വം നൽകുന്നു.

Leave a comment

Your email address will not be published. Required fields are marked *