April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നദപുരത്ത്‌ സ്ഥാപന മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

നദപുരത്ത്‌ സ്ഥാപന മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

By editor on May 11, 2023
0 98 Views
Share

നാദാപുരത്ത് പൊതു സ്ഥാപനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കും- ശുചിത്വ ഓഡിറ്റ് നടത്തും.

നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി നടത്തുന്ന ‘നവകേരളം വൃത്തിയുള്ള കേരളം ‘ ക്യാമ്പയിനോടനുബന്ധിച്ച് സ്ഥാപന മേധാവികളുടെ യോഗം ചേർന്നു .സർക്കാർ സ്ഥാപനങ്ങൾ ,സ്കൂളുകൾ ,വലിയ ഷോപ്പിംഗ് കോംപ്ലക്സുകൾ, മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളാണ് പഞ്ചായത്തിൽ യോഗം ചേർന്നത് . ഹരിത ചട്ടങ്ങൾ കർശനമായി എല്ലാ ഓഫീസുകളും പാലിക്കുന്നതാണ്. മുഴുവൻ ഓഫീസുകളും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കും. ഇതിൻറെ ഭാഗമായി മുഴുവൻ ജീവനക്കാർക്കും പ്രത്യേക അവബോധം നൽകും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുകയും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യും . യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രവർത്തനങ്ങൾ വിശദീകരിച്ചു . വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,അസിസ്റ്റൻറ് സെക്രട്ടറി ടിപ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, വിവിധ സ്ഥാപന പ്രതിനിധികളായ വി കെ ദിനേശൻ കെ സി ഹൻലലത്ത്, പി സുകുമാരൻ എം വി രജീഷ്‌ ,കെ പി വിനോദ് എ സതീഷ് ,എം രവി സിഎച്ച് സിദ്ദിഖ് ടി ജുബീഷ് ,കെ എം രസിജ ,ടി എം വി അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *