April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡോ. വന്ദന ദാസിന്റെ കൊലപാതകം; അന്വേഷണ ചുമതലയിൽm മാറ്റം, കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ഡോ. വന്ദന ദാസിന്റെ കൊലപാതകം; അന്വേഷണ ചുമതലയിൽm മാറ്റം, കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

By editor on May 12, 2023
0 115 Views
Share

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്ബ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

 

വാട്സ്‌ആപ്പില്‍ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് വിവരം. ഈ സുഹൃത്ത് ആരാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, പ്രതി പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുമ്ബ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഈ വീഡിയോ സന്ദേശം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്

.അതേസമയം, സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം തുടരുകയാണ്. അമിത ജോലിഭാരം, ആള്‍ക്ഷാമം, ശോചനീയമായ ഹോസ്റ്റല്‍ സൗകര്യം എന്നിവ ഉയര്‍ത്തിയാണ് സമരം. പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതലത്തില്‍ കമ്മിഷന്‍ വെയ്ക്കണമെന്നാണ് അവശ്യം. സമരത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ഇന്ന് മെഡിക്കല്‍ പി. ജി. അസോസിയേഷന്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ സംഘടനകളുമായി ചര്‍ച്ച നടത്തും. ഡോ.വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന

സമരം ഇന്നലെ പിന്‍വലിച്ചിരുന്നു

Leave a comment

Your email address will not be published. Required fields are marked *