April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടർമാർ; ഓർഡിനൻസ് കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ്

പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടർമാർ; ഓർഡിനൻസ് കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ്

By editor on May 12, 2023
0 95 Views
Share

തിരുവനന്തപുരം: ഡോക്ടര്‍ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച പണിമുടക്ക് അവസാനിപ്പിച്ച്‌ സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമനിച്ചതോടെയാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് അവസാനിപ്പിച്ചത്.

കൊട്ടാരക്കരയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഒപി വിഭാഗം ഉള്‍പ്പടെ ബഹിഷ്‌കരിച്ച്‌ നടത്തിയ സമരമാണ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്. ഇന്നലെ ഡോക്ടര്‍മാരുമായും മെഡിക്കല്‍ വിദ്യാര്‍ഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. 2012ല്‍ പുറത്തിറക്കിയ ആശുപത്രി സംരക്ഷണനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനമായത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക, പ്രത്യേക കോടതിയില്‍ വിചാരണ നടത്തി എളുപ്പത്തില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും.

 

മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ തുടങ്ങിയവയെ പ്രത്യേക സുരക്ഷാവിഭാഗമായി പരിഗണിച്ച്‌ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് സമയക്രമം വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

 

സര്‍ക്കാറിന്റെ ഉറപ്പ് മുഖവിലക്കെടുക്കുന്നെന്നും അടുത്ത ബുധനാഴ്ച ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ ശക്തമായ സമരം തുടരുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ് പറഞ്ഞു. ഒപിയില്‍ ജോലിക്ക് കയറുമെങ്കിലും ആശുപത്രികളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.ഉന്നതതലയോഗത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം ചെയ്യാനാണ് സംഘടനകളുടെ തീരുമാനം

Leave a comment

Your email address will not be published. Required fields are marked *