April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേരളതീരത്ത് 12000 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

കേരളതീരത്ത് 12000 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

By editor on May 13, 2023
0 438 Views
Share

കൊച്ചി: കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിമരുന്ന് പിടികൂടിയത്.

രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.

 

ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിന്‍ പിടിച്ചെടുത്തതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. ഒരു പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്തതയാണ് റിപ്പോര്‍ട്ട്. 500 കിലോ ഹെറോയിന്‍,529 കിലോ ഹാഷിഷ് എന്നിവയും പിടികൂടി

 

പാക്കിസ്ഥാന്‍ ,ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മദര്‍ ഷിപ് വഴി ലഹരി കടത്തിയത്. ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായാണ് ഇത്രയും വലിയ മയക്കുമരുന്ന് പിടികൂടിയത്. പരിശോധന തുടരുമെന്നും കൂടുതല്‍ പേര്‍ വലയിലാകുമെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ തീരങ്ങള്‍ ലക്ഷ്യമിട്ടാണ് കപ്പല്‍ നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം

Leave a comment

Your email address will not be published. Required fields are marked *