April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലോക നഴ്സസ് ദിനം ആഘോഷിച്ചു

ലോക നഴ്സസ് ദിനം ആഘോഷിച്ചു

By editor on May 14, 2023
0 123 Views
Share

ലോക നഴ്‌സസ് ദിനം ആചരിച്ചു

 

മാഹി: മാഹി ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ ലോക നഴ്സസ് ദിനം ആചരിച്ചു. റസിഡെൻ്റ് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. ആദിൽ വാഫിയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ ഡോ. കെ വി പവിത്രൻ നഴ്‌സസ് ദിനാചരണം ഉൽഘാടനം ചെയ്തു

മുതിർന്ന നഴ്സുമാരായ സി എൽ അൽഫോൻസ, കെ സത്യഭാമ എന്നിവരെ ആദരിച്ചു. സി എച്ച് വസന്ത, വി പി സുജാത, ബി ദീപ എന്നിവർ സംസാരിച്ചു. പി.എച്ച്.എൻ ബി ശോഭന സ്വാഗതവും നഴ്സിംങ് ഓഫീസർ കെ അജിതകുമാരി നന്ദിയും പ്രകാശിപ്പിച്ചു

നഴ്സസ് ദിനാചരണത്തിൻ്റെ ഭാഗമായി കൗമാരക്കാർക്കുള്ള വ്യക്തി ശുചിത്വ ക്ലാസുകൾ നഴ്സിംങ് ഓഫീസർമാരായ പി പ്രിയങ്ക, കെ ശ്രുതി എന്നിവർ നിയന്ത്രിച്ചു.

ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്കർത്താവും സ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി കൊണ്ടാടുന്നത്.

Leave a comment

Your email address will not be published. Required fields are marked *