April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • റേഷന്‍ കടയല്ല, കെ- സ്റ്റോര്‍: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷന്‍ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങള്‍

റേഷന്‍ കടയല്ല, കെ- സ്റ്റോര്‍: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷന്‍ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങള്‍

By editor on May 15, 2023
0 105 Views
Share

തിരുവന്തപുരം: റേഷന്‍ കടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വില്‍പ്പനയും മില്‍മ ഉത്പന്നങ്ങള്‍ എല്‍പിജി സിലിണ്ടര്‍ അടക്കമുള്ള സേവനങ്ങ കെ സ്റ്റോറില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 108 കെ സ്റ്റോറുകളാണ് സജ്ജമായിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

 

ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിങ്ങനെ…

 

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച്‌ കെ – സ്റ്റോറുകളാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വില്‍പ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, മിനി എല്‍ പി ജി സിലിണ്ടര്‍ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.

 

ഭക്ഷ്യസാധനങ്ങളുടെ ചോര്‍ച്ച പൂര്‍ണ്ണമായി തടയുന്നതിനും വാതില്‍പ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂര്‍, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *