April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെ-ഫോണ്‍ വരുന്നു; ലോഞ്ചിങ് അടുത്ത മാസം അഞ്ചിന്

കെ-ഫോണ്‍ വരുന്നു; ലോഞ്ചിങ് അടുത്ത മാസം അഞ്ചിന്

By editor on May 20, 2023
0 78 Views
Share

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കെ-ഫോണിന്‍റെ ലോഞ്ചിങ് ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍്റര്‍നെറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി വിമര്‍ശനം നേരിട്ട കെ-ഫോണ്‍ ഒടുവില്‍ ഔദ്യോഗികമായി ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിക്കുകയാണ്. വൈദ്യുതി, ഐ.ടി വകുപ്പുകള്‍ വഴിയാണ് കെ- ഫോണ്‍ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

 

കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യസേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ കാറ്റഗറി ഒന്ന് ലൈസന്‍സും ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി ബി യൂനിഫൈഡ് ലൈസന്‍സും നേരത്തെ ലഭിച്ചിരുന്നു. നിലവില്‍ കെ-ഫോണ്‍ വഴി 18,000ത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭിച്ചിട്ടുണ്ട്. 7,000 വീടുകളില്‍ കണക്‍ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും പൂര്‍ത്തിയായി

കെ ഫോണ്‍ കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റാണെന്നും സംസ്‌ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതി ഉതകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെലകോം മേഖലയിലെ കോര്‍പറേറ്റ്‌ ശക്തികള്‍ക്കെതിരെയുള്ള ബദലായാണ് കെ-ഫോണ്‍ പദ്ധതിയെ സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *