April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • 2000 രൂപയുടെ നോട്ടു പിന്‍വലിച്ചതിന്‍റെ ഉന്നം രാഷ്ട്രീയം, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണെന്ന് തോമസ് ഐസക്

2000 രൂപയുടെ നോട്ടു പിന്‍വലിച്ചതിന്‍റെ ഉന്നം രാഷ്ട്രീയം, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണെന്ന് തോമസ് ഐസക്

By editor on May 20, 2023
0 115 Views
Share

തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് രംഗത്ത്.ഈ നിരോധനവും സമ്ബദ്ഘടനയ്ക്ക് തിരിച്ചടിയാകും.

89 ശതമാനം പണമൂല്യമല്ല 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നതു ശരിയാണെങ്കില്‍ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്ബത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും.

ഏതായാലും അനുഭവത്തില്‍ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല. 2000 രൂപയുടെ നോട്ട് ലീഗല്‍ ടെണ്ടറായി നിലനിര്‍ത്തിയിട്ടുണ്ട്. അതായത് സെപ്തംബര്‍ അവസാനം വരെ അതുപയോഗിച്ച്‌ സാമ്ബത്തിക ഇടപാടുകള്‍ നടത്താം. 2016 നോട്ടു നിരോധന രാത്രി ഇതു പറഞ്ഞപ്പോള്‍ എന്നെ കളിയാക്കിയവരാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത്രയെങ്കിലും സാവകാശം നല്‍കാനുള്ള സന്മനസ് മോദിക്ക് ഉണ്ടായത് നല്ലത്.

രാജ്യത്തെ കള്ളപ്പണത്തിന്‍്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു രണ്ടുമാസം മുമ്ബായിട്ടാണ് 2000 നോട്ടിന്‍്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാര്‍ട്ടിക്ക് തങ്ങളുടെ നോട്ടുകള്‍ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016-ന്‍്റെ അനുഭവമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Leave a comment

Your email address will not be published. Required fields are marked *