April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യം, പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് കെജ്രിവാള്‍

ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യം, പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് കെജ്രിവാള്‍

By editor on May 21, 2023
0 188 Views
Share

ദില്ലി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം ദില്ലിയിലെ രണ്ട് കോടി ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യമാണ്. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്രം സുപ്രീംകോടതിയുടെ വിധികള്‍ക്കെതിരെ ഓര്‍ഡിനന്‍സ് പാസാക്കി പരമോന്നത കോടതിയെ വെല്ലുവിളിക്കുകയാണ്. കേന്ദ്ര ഓര്‍ഡിനന്‍സ് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കാട്ടി ദില്ലിയില്‍ റാലി സംഘടിപ്പിക്കും. ഓര്‍ഡിനന്‍സ് രാജ്യസഭയ്ക്ക് മുന്നില്‍ വയ്ക്കുമ്ബോള്‍ പ്രതിപക്ഷ എംപിമാര്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും പിന്തുണ തേടി പ്രതിപക്ഷ നേതാക്കളെ താന്‍ നേരില്‍ കാണുമെന്നും കെജ്രിവാള്‍ പറഞ്ഞു.

 

ദില്ലി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതിവിധി മറികടക്കാന്‍ വെള്ളിയാ‍ഴ്ചയാണ് പുതിയ ഭരണസംവിധാനം വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് കേന്ദ്രമിറക്കയ്ത്. ഓര്‍ഡിനന്‍സ്‌ രാഷ്‌ട്രപതി അംഗീകരിച്ച്‌ വെള്ളിയാഴ്‌ച് രാത്രി വൈകി അസാധാരണ ഗസറ്റ്‌ വിജ്ഞാപനവും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഗ്രൂപ്പ് എ ഓഫീസര്‍മാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വ്വീസസ്‌ അതോറിറ്റി’ രൂപീകരിക്കുമെന്ന്‌ വെള്ളിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

 

സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫീസര്‍മാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷണല്‍ കാപ്പിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി’ രൂപവത്‌കരിക്കാന്‍ വെള്ളിയാഴ്ച രാത്രിവൈകി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ആറാഴ്ചത്തെ വേനലവധിക്ക് സുപ്രീംകോടതി അടച്ചതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. അതോറിറ്റി ശുപാര്‍ശകളില്‍ അന്തിമതീരുമാനമെടുക്കേണ്ടത്‌ ലെഫ്‌റ്റനന്റ്‌ ഗവര്‍ണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.

 

അതേസമയം, ദില്ലി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ഈ ഓര്‍ഡിനന്‍സ് ദില്ലിയിലെ രണ്ട് കോടി ജനങ്ങളുടെ മുഖത്തുള്ള ബിജെപിയുടെ അടിയാണ്. ജനാധിപത്യത്തെ പരസ്യമായി ചവിട്ടിമെതിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മുമ്ബ് ലെഫ്റ്റനന്‍്റ് ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ അധികാരങ്ങള്‍ കൈയടക്കുന്നെന്ന് ആരോപിച്ച്‌ ദില്ലി സര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെയ് 11ന് കോടതി ദില്ലി സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. പൊലീസ്, പൊതുക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള സേവനങ്ങളുടെ നിയന്ത്രണം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നു വിധിയില്‍ വ്യക്തമാക്കി. ലെഫ്‌റ്റനന്‍്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശ, നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കണമെന്നും വിധിയില്‍ ഭരണഘടനാബെഞ്ച്‌ നിര്‍ദേശിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *