April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *23/05/2023* *തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്*

*23/05/2023* *തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്*

By editor on May 23, 2023
0 90 Views
Share

*23/05/2023*

*തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്*

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിൽ നിന്നും സമയബന്ധിതമായി ലഭിക്കേണ്ട കെട്ടിട നിർമ്മാണ അനുമതി, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിട നമ്പറിങ്ങ്, വാണിജ്യ വ്യവസായ ലൈസൻസുകൾ, ജനന മരണ വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിലുള്ള പരാതികൾ ആദ്യഘട്ടത്തിൽ സ്വീകരിക്കും.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൽ നിശ്ചിത സമയത്തിനകം നിയമാനുസൃതമായി തീർപ്പു ലഭിക്കാത്ത പക്ഷം പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനമാണ് സിറ്റിസൺ അസിസ്റ്റൻറ്. *പരാതികൾ നൽകുന്നതിനായി*

*http://adalath.lsgkerala.gov.in*

*എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നടപടി ക്രമങ്ങൾ ഓൺലൈനായി നടക്കും*.

Leave a comment

Your email address will not be published. Required fields are marked *