April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • പിഴക്ക് മുന്‍പ് പരിശോധന: എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി

പിഴക്ക് മുന്‍പ് പരിശോധന: എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി

By editor on May 24, 2023
0 84 Views
Share

തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്.

അടുത്ത മാസം 5 ന് മുമ്ബ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്ബ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

 

ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേര്‍ന്നത്. യോഗ്ത്തില്‍ ഗതാഗത കമ്മീഷണ‌ര്‍, ഐടി മിഷൻ ഡയറക്ടര്‍, സാങ്കേതിക വിദഗ്‌ധരും ഉള്‍പ്പെട്ടിരുന്നു. ഗതാഗതത കമ്മീഷണറും- കെല്‍ട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. അടുത്ത മാസം അഞ്ചിന് ക്യാമറ വഴി പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകള്‍ വഴി പിഴയീടാക്കും മുമ്ബ് വിദഗ്ദ സമിതി അന്തിമ അനുമതി നല്‍കണം. ട്രാഫിക് ക്യാമറ ഇടപാട് വിവാദമായ പശ്ചാത്തലത്തില്‍ നിലവിലെ സാങ്കേതിക സമിതി അംഗീകാരം നല്‍കണോ മറ്റൊരു സമിതിയെ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തി അനുമതി നല്‍കാൻ നിയമിക്കണോയെന്ന് ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

 

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി മൂന്നുപേര്‍ യാത്ര ചെയ്താല്‍ തത്കാലം പിഴയീടാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. 12 വയസ് വരെയുള്ള ഒരു കുട്ടിക്കാണ് ഇളവ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്ന പൊതുവികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരയച്ച കത്തില്‍ തീരുമാനമാകുന്നത് വരെ കുട്ടികളുമൊത്തുള്ള ട്രിപ്പിള്‍ യാത്രയ്ക്ക് പിഴ ഈടാക്കില്ല. എഐ ക്യാമറ വഴി മറ്റ് പിഴകള്‍ അടുത്തമാസം അഞ്ച് മുതല്‍ ഈടാക്കും.

Leave a comment

Your email address will not be published. Required fields are marked *