April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു

By editor on May 27, 2023
0 97 Views
Share

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു

 

 

 

ന്യൂമാഹി : തയ്യിൽ ഹരീന്ദ്രന്റെ 37-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗണിൽ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.സി. പവിത്രൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ, പി.പി. രഞ്ചിത്ത് എന്നിവർ സംസാരിച്ചു.

കുറിച്ചിയിൽ പുന്നോൽ ബേങ്ക് പരിസരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രാവിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ പ്രഭാതഭേരി നടത്തി. ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും റീത്ത് സമർപ്പണവും നടന്നു. അനുസ്മരണത്തിൽ എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ഏറിയ സെക്രട്ടറി സി.കെ. രമേശൻ.വടക്കൻ ജനാർദ്ദനൻ, കെ ജയപ്രകാശൻ, കെ.പി. സുനിൽകുമാർ, വി.പി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *