April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുന്നു; പക്ഷേ എഡിജിപി തസ്തികയില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ല

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുന്നു; പക്ഷേ എഡിജിപി തസ്തികയില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ല

By editor on May 30, 2023
0 124 Views
Share

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ സമഗ്ര അഴിച്ചുപണിയുണ്ടാകും. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെയാണ് മാറ്റം.

അതേസമയം, പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് സര്‍ക്കാരിനെ കുഴക്കുന്നു.

 

ഫയ‌ര്‍ഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണ‌ര്‍ എസ് ആനന്ദകൃഷ്ണൻ എന്നിവ‍ര്‍ നാളെ സര്‍വ്വീസില്‍ നിന്നും വിമരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവര്‍ ഡിജിപിമാരാകും. ഇതോടെ തലപ്പത്ത് വലിയ അഴിച്ചുപ്പണിയുണ്ടാകും. സ്ഥാനകയറ്റം ലഭിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഡിജിപി തസ്തികയിലുള്ള വകുപ്പുകളിലേക്ക് മാറുമ്ബോള്‍ പൊലീസ് സ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവടങ്ങളില്‍ ഒഴിവ് വരും. പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് സര്‍ക്കാരിനെ കുഴക്കുന്ന കാര്യം.

 

പരസ്യത്തിനായി ക്ഷേത്രങ്ങള്‍ 15000 രൂപ നല്‍കണമെന്ന വിവാദ ഉത്തരവ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 

ഏഴ് എഡിജിപിമാരാണ് ഇപ്പോള്‍ സംസഥാന സര്‍വീസിലുള്ളത്. എല്ലാവരും നിലവില്‍ പ്രധാനപ്പെട്ട തസ്തികള്‍ വഹിക്കുകയാണ്. എം ആര്‍ അജിത് കുമാ‍ര്‍, മനോജ് എബ്രഹാം, യോഗേഷ് ഗുപ്ത, എസ് ശ്രീജിത്ത്, എച്ച്‌ വെങ്കിടേഷ്, ഗോപേഷ് അര്‍വാള്‍, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവ‍രാണ് നിലവിലുളളത്. ഇതില്‍ നാല് എഡിജിപിമാ‍ര്‍ പൊലീസിന് പുറത്ത് ഡെപ്യൂട്ടേഷനിലുമാണ്. മനോജ് എബ്രഹാം വിജിലൻസിലും, ശ്രീജിത്ത് ട്രാൻസ്പോര്‍ട്ട് കമ്മീഷണറും, ബല്‍റാം കുമാര്‍ ഉപാധ്യ ജയില്‍ മേധാവി സ്ഥാനത്തും യോഗേഷ് ഗുപ്ത ബെവ്ക്കോയിലുമാണ്. എം ആര്‍ അജിത് കുമാ‍ര്‍ ക്രമസമാധാന ചുമതലയിലാണ്. എച്ച്‌ വെങ്കിടേഷ് നിലവില്‍ ബാറ്റലിന്‍റെയും ക്രൈം ബ്രാഞ്ചിന്‍റെയും ചുമതല നോക്കുന്നുണ്ട്. ഗോപേഷ് അഗര്‍വാള്‍ പൊലീസ് അക്കാദമി ഡയറക്ടറുമാണ്.

എസ്.സി.ആര്‍.ബി- സൈബര്‍ എന്നീ തസ്തികകളില്‍ എഡിജിപി തസ്തിക ഒഴിഞ്ഞും കിടക്കുകയാണ്. പൊലീസ് ആസ്ഥാനത്തേക്കും ക്രൈംബ്രാഞ്ചിന്‍റെ തലപ്പത്തേക്കും എഡിപിമാരെ നിയമിക്കണമെങ്കില്‍ നിലവില്‍ എഡിജിപമാര്‍ വഹിക്കുന്ന തസ്തികളില്‍ നിന്നും രണ്ട് പേര്‍ പിൻവലിക്കണം. ഈ തസ്തികളില്‍ ഐജിമാര്‍ക്ക് ചുമതലയേല്‍പ്പിക്കേണ്ടിവരും. മൂന്ന് ഐപിഎസുകാര്‍ ഉള്‍പ്പെടെ ഒമ്ബത് എസ്പിമാരും വിരമിക്കുന്നുണ്ട്. ഇതോടെ ജില്ലാ എസ്പിമാരുടെ തലപ്പത്തും മാറ്റമുണ്ടാകും.

Leave a comment

Your email address will not be published. Required fields are marked *