April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എല്ലാം ഷിബിലിയുടെ പ്ലാന്‍, കൂടെ നിന്നു എന്നത് സത്യമാണ്’; സിദ്ദിഖിന്റെ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം കൂസലില്ലാതെ കാണിച്ചു കൊടുത്ത് ഫര്‍ഹാന

എല്ലാം ഷിബിലിയുടെ പ്ലാന്‍, കൂടെ നിന്നു എന്നത് സത്യമാണ്’; സിദ്ദിഖിന്റെ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം കൂസലില്ലാതെ കാണിച്ചു കൊടുത്ത് ഫര്‍ഹാന

By editor on May 30, 2023
0 849 Views
Share

പാലക്കാട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഷിബിലിയാണെന്ന് പ്രതി ഫര്‍ഹാന.

സിദ്ദിഖിന്റെ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന.

 

‘കൊല നടക്കുമ്ബോള്‍ താൻ റൂമില്‍ ഉണ്ടായിരുന്നു. എല്ലാം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. കൊലപാതകം ഹണി ട്രാപ്പാണ് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.അയാളുടെ കൈയില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല’.. ഫര്‍ഹാന പറഞ്ഞു.

 

അട്ടപ്പാടി ചുരത്തിലെത്തിച്ച്‌ നടത്തിയെ തെളിവെടുപ്പില്‍ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതികളായ ഷിബിലി , ഫര്‍ഹാന എന്നിവരെ അട്ടപ്പാടി ചുരത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. 19-ാം തിയ്യതി രാത്രി 9 മണിയോടെയാണ് മൃതദേഹം കയറ്റിയ പെട്ടികള്‍ ചുരത്തില്‍ നിന്നും താഴെക്ക് എറിഞ്ഞത്. ഒൻപതാം വളവില്‍ കാര്‍ നിര്‍ത്തിയ ശേഷം മറ്റ് ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പെട്ടികള്‍ താഴെക്ക് എറിഞ്ഞു എന്ന് ഷിബിലിയും , ഫര്‍ഹാനയും പൊലീസിനോട് പറഞ്ഞു.

 

മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ച്‌ പോകുമ്ബോഴാണ് സിദ്ദിഖിന്റെ ഫോണ്‍ ഉപേക്ഷിച്ചത്. ഏഴാം വളവിന് താഴെ നിന്നുമാണ് ഫോണ്‍ ലഭിച്ചത്. ഫര്‍ഹാനയുടെ ചളവറയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

 

അതേസമയം, സിദ്ദിഖിന്റെ കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇൻ പ്രവര്‍ത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. കോഴിക്കോട് കോര്‍പറേഷന്റേയോ , മലിനീകരണ നിയന്ത്രണ ബോഡിന്റെയോ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ച്‌ പൂട്ടി.

Leave a comment

Your email address will not be published. Required fields are marked *