April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും 

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും 

By editor on June 1, 2023
0 152 Views
Share

*സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി.എച്ച്‌.എസ്.എസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി നിര്‍വഹിക്കും*

 

*Published; 01-06-2023 വ്യാഴം*

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി.എച്ച്‌.എസ്.എസില്‍ രാവിലെ 10 ന് നിര്‍വഹിക്കും.

 

 

ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും.

 

തുടര്‍ന്ന് സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ.ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

 

മന്ത്രി കെ.എൻ ബാലഗോപാല്‍ കൊല്ലം ശങ്കരമംഗലത്തും വീണ ജോര്‍ജ് പത്തനംതിട്ട കടമ്മനിട്ടയിലും വി.എൻ വാസവൻ കോട്ടയം തലയോലപ്പറമ്ബിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി. പ്രസാദ് ആലപ്പുഴ പോളതൈയിലും പി. രാജീവ് എറണാകുളത്തും കെ. രാധാകൃഷ്ണൻ തൃശ്ശൂരിലും എം.ബി രാജേഷ് പാലക്കാട് മലമ്ബുഴയിലും വി.അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി.എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ വയനാട്ടിലും വി.ശിവദാസൻ എം.പി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും.

 

മന്ത്രിമാരായ ആര്‍.ബിന്ദു, കെ. രാജൻ എന്നിവര്‍ തൃശൂരില്‍ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി മലയിൻകീഴ് ഗവണ്‍മെന്റ് വി.എച്ച്‌.എസ്.എസ് സന്ദര്‍ശിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു.

 

സംസ്ഥാനത്താകെ 6849 എല്‍.പി. സ്‌കൂളുകളും 3009 യു.പി. സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് ഉള്ളത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അണ്‍ എയിഡഡ് കൂടി ചേര്‍ക്കുമ്ബോള്‍ ഇത് 15,452 ആകും.

Leave a comment

Your email address will not be published. Required fields are marked *