April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഭിക്ഷക്കാരന്‍്റെ സമ്ബാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍ – വീഡിയോ

ഭിക്ഷക്കാരന്‍്റെ സമ്ബാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍ – വീഡിയോ

By editor on June 2, 2023
0 667 Views
Share

ഒരു ഭിക്ഷക്കാരൻ തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കുട്ടി വച്ച സമ്ബാദ്യം തന്ത്രപൂര്‍വ്വം മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച പെരുംകള്ളൻ ഒടുവില്‍ പൊലീസ് വലയില്‍ കുടുങ്ങി.

കരുനാഗപ്പള്ളിയിലാണ് ഭിക്ഷാടകനായ സുകുമാരൻ നായരുടെ 2.15 ലക്ഷം രൂപ മോഷ്ടിച്ച ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിലായത്. പണം നഷ്ടമായ വിഷമത്തില്‍ മാനസീകവും ശാരീരികവുമായി തളര്‍ന്ന ഇയാളെ ജനമൈത്രി പോലീസ് മാവേലിക്കരയിലെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരൻ നായരുടെ (74) സമ്ബാദ്യം മോഷ്ടിച്ച കേസില്‍ സോളാര്‍ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55)യാണ് എസ്‌.എച്ച്‌. ഒ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ സമ്ബാദ്യത്തിലെ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. ദ്രവിച്ച്‌ പോയ കുറേ നോട്ടുകളുടെ മൂല്യം കണക്കാക്കിയിട്ടില്ല.

 

കഴിഞ്ഞ 30 വര്‍ഷമായി ക്ഷേത്രനടയില്‍ ഭിക്ഷയെടുത്താണ് സുകുമാരൻ നായര്‍ ജീവിക്കുന്നത്. രാത്രിയില്‍ കരുനാഗപ്പള്ളി പടനായര്‍ക്കുളങ്ങര ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് ഉറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വാങ്ങും. ഇങ്ങനെ ലഭിക്കുന്ന 500, 100 രൂപ നോട്ടുകള്‍ സ്വരൂപിച്ച്‌ കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച്‌ സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരൻ നായരുടെ ഉറക്കം.

 

ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ ആ പണം നഷ്ടമായത്. പുലര്‍ച്ചെ നാലു മണിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാൻ പോയ സുകുമാരൻ ശാരീരിക അവശതകള്‍ കാരണം ഏറെ വൈകിയാണ് തിരിച്ചു വന്നത്. ഈ സമയം പണം അടങ്ങിയ ചാക്ക് ആരോ അറുത്ത് കൊണ്ടുപോയതായി മനസിലാക്കി. പണം നഷ്ടപ്പെട്ടതറിഞ്ഞ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആര്‍.മുരളി, കമ്മിറ്റി അംഗം ഹരി പോലിസില്‍ പരാതിപ്പെടുകയായിരുന്നു.

 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കംഫര്‍ട്ട് സ്‌റ്റേഷൻ ജീവനക്കാരനെ സംശയിച്ചു ചോദ്യം ചെയ്‌തെങ്കിലും കൃത്യം നടത്തിയത് അയാളല്ലെന്ന് വ്യക്തമായി. മഹാദേവര്‍ ക്ഷേത്രത്തിന് അടുത്തുളള കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷൂ ഇട്ട മുഖം പൂര്‍ണമായി കാണാൻ പറ്റാത്ത ഒരാള്‍ വയോധികന്റെ അടുത്തു ചെന്ന് ശുശ്രൂഷിക്കുന്നത് കാണപ്പെട്ടു. ദൃശ്യങ്ങളില്‍ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി സോളാര്‍ ജ്യുവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരൻ പിളളയെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവര്‍ കുറ്റം നിഷേധിച്ചു.

തുടര്‍ന്ന് പല ദിശകളിലായുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രില്‍ 26 ന് പുലര്‍ച്ചെ അഞ്ചിന് പ്രഭാകരപിളള എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടു. എന്നാല്‍ മണിലാല്‍ അന്നേ ദിവസം പുലര്‍ച്ചെ 5 മണി കഴിഞ്ഞപ്പോള്‍ ഭിക്ഷാടകൻ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടര്‍ന്ന് മണിലാലിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ച ഇയാള്‍ സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച്‌ ചോദിച്ചപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം എടുത്ത് വീട്ടുകാര്‍ അറിയാതെ കോഴിക്കൂട്ടില്‍ ഒളിച്ചു വച്ചതായി മണിലാല്‍ മൊഴി നല്‍കി.

 

സുകുമാരൻ നായര്‍ വൃദ്ധ സദനത്തില്‍ നിന്നും എത്തിച്ച്‌ പണം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതി മണിലാലുമായി വീട്ടില്‍ എത്തി പണമടങ്ങിയ ചാക്ക്‌കെട്ട് കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ എത്തിച്ച്‌ എണ്ണിയപ്പോള്‍ 2,15,000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു.

 

ഭിക്ഷാടകനായ സുകുമാരന് തന്റെ കൈയിലുള്ള പണം എത്രയെന്ന് പോലും തിട്ടമില്ലായിരുന്നു. 75,000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് അയാള്‍ വിലപിച്ചു കൊണ്ടിരുന്നു. പോലീസ് കൊണ്ടു വന്ന് എണ്ണി പണം ഇത്രയുമുണ്ടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്കും അവിശ്വനീയമായി തോന്നി. കഴിഞ്ഞ ഒരു മാസക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് സ്വര്‍ണ്ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ മണി ലാലാണ് പണം അപഹരിച്ചതെന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി

 

Leave a comment

Your email address will not be published. Required fields are marked *