April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം* *Published;03-06-2023 ശനി

ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം* *Published;03-06-2023 ശനി

By editor on June 3, 2023
0 93 Views
Share

*ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം*

 

*Published;03-06-2023 ശനി*

*ഭൂവനേശ്വര്‍_:* ഒഡിഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി

 

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായും പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി ട്വിറ്ററില്‍ കുറിച്ചു_.

Leave a comment

Your email address will not be published. Required fields are marked *