April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഒഡിഷ ട്രെയിന്‍ ദുരന്തം; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്, മമത ബാനര്‍ജി ബാലസോറില്‍

ഒഡിഷ ട്രെയിന്‍ ദുരന്തം; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്, മമത ബാനര്‍ജി ബാലസോറില്‍

By editor on June 3, 2023
0 103 Views
Share

ഭുവനേശ്വര്‍: ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പട്നായിക് പറഞ്ഞു

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍‍ര്‍ജി ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ എത്തി. മമത ബാനര്‍ജി സ്ഥിതി ഗതികള്‍ വിലയിരുത്തി. പരിക്കേറ്റവരെ കണ്ടു. പ്രധാനമന്ത്രി ഒഡിഷയിലേക്ക് തിരിച്ചു. കട്ടക്കിലെ ആശുപത്രിയും സന്ദര്‍ശിക്കും.

 

വൈകീട്ട് 6.55 ന് ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്ബര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകള്‍ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടല്‍ എക്സ്പ്രസ്ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. ഒഡീഷയില്‍ ട്രെയിൻ അപകടം നടന്ന ബെഹനഗില്‍ എങ്ങും സങ്കട കാഴ്ച്ചകളാണ്. 230 ലേറെ പേര്‍ മരിച്ച അപകട സ്ഥലത്ത് യാത്രക്കാരായ നിരവധി പേരുടെ ബാഗുകളും സാധനങ്ങളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

 

എസ്‌എംവിടി – ഹൗറ എക്സ്പ്രസില്‍ പരിക്കേറ്റത് ജനറല്‍ കോച്ചുകളില്‍ ഉള്ളവര്‍ക്കെന്ന് സൗത്ത് വെസ്റ്റ്‌ റെയില്‍വേ. റിസര്‍വ്ഡ് കോച്ചുകളില്‍ ഉള്ളവര്‍ സുരക്ഷിതര്‍ എന്നാണ് ഇത് വരെ വിവരമെന്നും സൗത്ത് വെസ്റ്റ് റെയില്‍വേ പിആര്‍ഒ അറിയിച്ചു. കര്‍ണാടക സ്വദേശികള്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തതായി വിവരമില്ലെന്ന് റെയില്‍ ഡിഐജി ശശികുമാറും അറിയിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതിനാല്‍ ബംഗളുരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ നിരവധി യാത്രക്കാരാണ് വലഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *