April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇന്നത്തെ വന്ദേ ഭാരത് ഉദ്ഘാടനം റദ്ദാക്കി പ്രധാനമന്ത്രി

ഇന്നത്തെ വന്ദേ ഭാരത് ഉദ്ഘാടനം റദ്ദാക്കി പ്രധാനമന്ത്രി

By editor on June 3, 2023
0 212 Views
Share

ദില്ലി: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് റദ്ദാക്കി.

ഗോവ-മുംബൈ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനമാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. വലിയ ചടങ്ങാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന് ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല. ആര്‍ഭാടത്തോടെയാണ് ഉദ്ഘാടന പരിപാടി ആസൂത്രണം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ട്രെയിനുകളുടെ പരിധിയില്‍ വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു.

 

നിലവിലെ സാഹചര്യത്തില്‍ ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മഹത്തായ ഫ്ലാഗ് ഓഫ് ചടങ്ങ് തല്‍ക്കാലം റദ്ദാക്കിയിരിക്കുകയാണെന്നും ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുമോ അതോ മഡ്ഗാവില്‍ ഉദ്ഘാടന ചടങ്ങില്ലാതെ പുറപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം രാവിലെ 10.45നായിരുന്നു ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

 

വെള്ളിയാഴ്ച ട്രയല്‍ റണ്‍ നടത്തുകയും മഡ്ഗാവ് സ്റ്റേഷനില്‍മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

സിഎംസിടി, ദാദര്‍, താനെ, പൻവേല്‍, ഖേഡ്, രത്‌നഗിരി, കങ്കാവലി, തിവിം, മഡ്ഗാവ് സ്റ്റേഷനുകളില്‍ നിര്‍ത്തി 7 മണിക്കൂറും 50 മിനിറ്റും കൊണ്ട് മഡ്ഗാവ്-മുംബൈ യാത്ര പൂര്‍ത്തിയാക്കും. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നിശ്ചയിച്ചിരുന്നത്.

 

ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്ബര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡല്‍ എക്സ്പ്രസ്ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

Leave a comment

Your email address will not be published. Required fields are marked *