April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡൗൺസിൻഡ്രോം ബാധിതർക്കായി തെറാപ്പി കേന്ദ്രം കണ്ണൂരിൽ ആരംഭിക്കണം-  ഐഎപി ദോസ്ത് വാർഷിക സംഗമം.  ********************

ഡൗൺസിൻഡ്രോം ബാധിതർക്കായി തെറാപ്പി കേന്ദ്രം കണ്ണൂരിൽ ആരംഭിക്കണം-  ഐഎപി ദോസ്ത് വാർഷിക സംഗമം.  ********************

By editor on June 4, 2023
0 205 Views
Share

ഡൗൺസിൻഡ്രോം ബാധിതർക്കായി തെറാപ്പി കേന്ദ്രം കണ്ണൂരിൽ ആരംഭിക്കണം-

ഐഎപി ദോസ്ത് വാർഷിക സംഗമം.

********************

കണ്ണൂർഃ ഡൗൺ സിൻഡ്രോം ബാധിച്ചവർക്കായി കണ്ണൂരില് പ്രത്യേക തെറാപ്പി കേന്ദ്രം അനുവദിക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്- ദോസ്ത് വാർഷിക കൺവെൻഷൻ സർക്കാറിനോട് അഭ്യർത്ഥിച്ചു.

ഇത്തരം കുട്ടികളെ പരിചരിക്കുന്നതിനായി അംഗനവാടി ടീച്ചർമാർ പ്രത്യേക പരിശീലനം നൽകണം. സർക്കാർ സ്കൂളുകളിൽ ഇതിനായി പ്രത്യേക ട്രെയിനർമാരെ നിയമിക്കണം. നിലവിലുള്ള അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകികൊണ്ട്

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിപാലിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകണം. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും താഴെ തലത്തിൽ ഇത്തരം കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു.

 

ഡൗൺസിൻഡ്രോം ബാധിതരും കുടുംബങ്ങളും സംഗമിക്കുന്ന പരിപാടി മുൻസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ എപി പ്രസിഡണ്ട് ഡോ അജിത്ത് മേനോൻ അധ്യക്ഷനായി.

ഡോ എം കെ നന്ദകുമാർ, ഡോ അജിത് സുഭാഷ്, ദോസ്ത് ജില്ലാ പ്രസിഡൻറ് അജിത്ത് പിടി, നസ്റിൻ അഖ്ഫ (ദോസ്ത് എറണാകുളം), ഡോ മൃദുല ശങ്കർ പ്രസംഗിച്ചു. പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രുതി കിഷോർ ക്ലാസ്സെടുത്തു.

സൗജന്യ മെഡിക്കൽ പരിശോധനക്ക് ഡോ കെ സി രാജീവൻ, ഡോ ഇർഷാദ്, ഡോ വീണ, ഡോ ആര്യാദേവി, ഡോ പത്മനാഭ ഷേണായി, ഡോ പ്രശാന്ത്, ഡോ ബാലചന്ദ്രൻ നേതൃത്വം നൽകി.

നാഷണൽ ഗെയിംസിൽ ഷോട്ട്പുട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നഗാശ് അഗ്ഫ, ചെണ്ടമേളത്തിൽ സംസ്ഥാന തല പ്രതിഭയായ ശബരീനാഥ് പിടി എന്നിവരെ ആദരിച്ചു.

കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

 

 

ഫോട്ടോഃ ഐ എ പി-

ഡൗൺസിൻഡ്രോം ബാധിതരുടെ കൂട്ടായ്മയായ ദോസ്ത് വാർഷിക സംഗമം മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി ഓ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *