April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നാല് കാലുകളും ബന്ധിച്ചു; അരിക്കൊമ്ബനെ ലോറിയില്‍ കയറ്റി, ഇനി വെള്ളിമലയിലേക്ക്,

നാല് കാലുകളും ബന്ധിച്ചു; അരിക്കൊമ്ബനെ ലോറിയില്‍ കയറ്റി, ഇനി വെള്ളിമലയിലേക്ക്,

By editor on June 5, 2023
0 152 Views
Share

കമ്ബം : കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സര്‍ക്കാര്‍ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച്‌ മയക്കുവെടിവെച്ച്‌ പിടികൂടിയ അരിക്കൊമ്ബനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലൻസിലേക്ക് മാറ്റി.

വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നത്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച്‌ ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.

പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു പുലര്‍ച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. വെള്ളിമലയിലേക്കാകും ആനയെ മാറ്റുകയെന്നാണ് നിലവിലെ സൂചന. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുമ്ബികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയില്‍ ചികിത്സ നല്‍കേണ്ടതുണ്ടോയെന്നും പരിശോധിച്ച്‌ തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച്‌ ആവശ്യമെങ്കില്‍ ചികിത്സ നല്‍കിയ ശേഷമാകും ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടുക.

Leave a comment

Your email address will not be published. Required fields are marked *