April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വേദിയില്‍ ചിരിയുണര്‍ത്തി, പുലര്‍ച്ചെ ആ ചിരി മാഞ്ഞു; കൊല്ലം സുധിയുടെ മരണം കാറും പിക്കപ്പും കൂട്ടിയിടിച്ച്

വേദിയില്‍ ചിരിയുണര്‍ത്തി, പുലര്‍ച്ചെ ആ ചിരി മാഞ്ഞു; കൊല്ലം സുധിയുടെ മരണം കാറും പിക്കപ്പും കൂട്ടിയിടിച്ച്

By editor on June 5, 2023
0 313 Views
Share

തൃശ്ശൂര്‍: നടൻ കൊല്ലം സുധി വാഹനാപകടത്തില്‍പ്പെടുന്നത് വടകരയില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്ബോള്‍.

വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ വേദിയില്‍ ചിരിയുണര്‍ത്തി മടങ്ങുമ്ബോള്‍ ഉണ്ടായ ദാരുണ അപകടത്തില്‍ പ്രിയപ്പെട്ടവന്‍റെ ജീവൻ പൊലിഞ്ഞ തീരാ ദുഖത്തിലാണ് കൂട്ടുകാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍. ഇവരും സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

 

തൃശൂര്‍ കയ്പമംഗലത്ത് പനമ്ബിക്കുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. വടകരയില്‍ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുൻ വശം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിഹാബ് തങ്ങള്‍ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. വളവ് കടന്നുവന്ന പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. . ഒരാഴ്ച്ച മുമ്ബ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്ബ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.

Next Post
Leave a comment

Your email address will not be published. Required fields are marked *