April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഓൺലൈൻ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടി വേണം – കേരള പത്ര പ്രവർത്തക അസോസിയേഷൻ*

ഓൺലൈൻ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടി വേണം – കേരള പത്ര പ്രവർത്തക അസോസിയേഷൻ*

By editor on June 8, 2023
0 80 Views
Share

*ഓൺലൈൻ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടി വേണം – കേരള പത്ര പ്രവർത്തക അസോസിയേഷൻ*

മാവേലിക്കരയിൽ പിതാവ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പുനലൂർ സ്വദേശിയായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ ജയചന്ദ്രനെ ആക്രമിച്ച് ക്യാമറ നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണം പ്രതിഷേധാർഹമാണന്നും കർശന നടപടി വേണമെന്നും കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ , സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി എന്നിവർ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *