April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച്‌ സിബിഐ, ഗൂഢാലോചന അന്വേഷിക്കും

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച്‌ സിബിഐ, ഗൂഢാലോചന അന്വേഷിക്കും

By editor on June 9, 2023
0 66 Views
Share

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച്‌ സിബിഐ, ഗൂഢാലോചന അന്വേഷിക്കും

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂര്‍ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റര്‍ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

 

അതേ സമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്. 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്‍കുകയും ചെയ്തു. ആയുധങ്ങള്‍ താഴെവയ്ക്കണമെന്ന ഷായുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നല്‍കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ വിലക്കയറ്റം രൂക്ഷമാണ്.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്ബോള്‍ കടുത്ത പ്രതിഷേധം കാരണം ഗോത്ര വര്‍ഗ മേഖലകളില്‍ ഒപ്പം പോകാൻപോലും മുഖ്യമന്ത്രി ബിരേൻ സിംഗിനായിരുന്നില്ല. കലാപം തടയുന്നതില്‍ പരാജയപ്പെട്ട ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുള്‍പ്പടെ കുകി വിഭാഗത്തില്‍നിന്നുള്ള പത്ത് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നല്‍കി. ഇതില്‍ 5 പേര്‍ ബിജെപി എംഎല്‍എമാരാണ്.

 

ബിരേൻ സിംഗ് പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂര്‍ സെക്രട്ടറി പോക്കാം ഹോക്കിപും തുറന്നടിച്ചു. ബിരേൻ സിംഗിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി നാല‍് ബിജെപി എംഎല്‍എമാര്‍ നേരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍നിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയാണെന്നും ബിരേൻ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരില്‍നിന്നും ബിരേൻ സിംഗിനുള്ള പിന്തുണ നാള്‍ക്കുനാള്‍ ഇടിയുകയാണ്.

Leave a comment

Your email address will not be published. Required fields are marked *