April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അച്ഛന്റെ ക്രൂരതയില്‍ പൊലിഞ്ഞ കുഞ്ഞുജീവന്‍;നക്ഷത്രക്ക് അമ്മക്കരികില്‍ അന്ത്യവിശ്രമം, നെഞ്ചുനീറി യാത്രാമൊഴിയുമായി നാട്

അച്ഛന്റെ ക്രൂരതയില്‍ പൊലിഞ്ഞ കുഞ്ഞുജീവന്‍;നക്ഷത്രക്ക് അമ്മക്കരികില്‍ അന്ത്യവിശ്രമം, നെഞ്ചുനീറി യാത്രാമൊഴിയുമായി നാട്

By editor on June 10, 2023
0 124 Views
Share

ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസ്സുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്.

 

രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭര്‍ത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും പറയുന്നു. പൂമ്ബാറ്റയെപ്പോലെ പാറിക്കളിച്ച്‌ നടന്ന നാല് വയസുകാരി നക്ഷത്ര. അച്ഛൻ ശ്രീമഹേഷ് ഇല്ലാതാക്കിയ ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം പത്തിയൂരിലെ വീട്ടിലേക്കെത്തി. മിക്കവരുടേയും കണ്ണ് നിറഞ്ഞു. രണ്ട് വര്‍ഷം മുമ്ബ് വിട പറഞ്ഞ അമ്മയുടെ കുഴിമാടത്തോട് ചേര്‍ന്ന് കുഞ്ഞു നക്ഷത്രയ്ക്കും അന്ത്യയുറക്കം.

 

നക്ഷത്രയെപ്പോലെ അമ്മ വിദ്യയേയും ഇല്ലാതാക്കിയത് ശ്രീമഹേഷ് തന്നെയാണെന്ന് വിശ്വസിക്കുന്നു വിദ്യയുടെ കുടുംബം. രണ്ട് വര്‍ഷം മുമ്ബ് വിദ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യയെ ശ്രീമഹേഷ് കെട്ടിത്തൂക്കി കൊന്നതാണോയെന്ന് സംശയിക്കുന്ന കുടുംബത്തിന്‍റെ ആരോപണങ്ങള്‍ ഇങ്ങനെയാണ്. ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള ശ്രീ മഹേഷ് സംസാരിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

കൊലപാതകം നടന്ന സമയം മുതല്‍ അക്രമ സ്വഭാവം കാട്ടിയിരുന്ന ഇയാളെ ജയിലില്‍ എത്തിച്ചപ്പോള്‍ മതിയായ മുൻകരുതല്‍ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും എന്നാല്‍ ജയിലില്‍ എത്തിച്ചപ്പോള്‍ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതല്‍ സുരക്ഷ എര്‍പ്പെടുത്താതിരുന്നതെന്നും മാവേലിക്കര ജയില്‍ സൂപ്രണ്ട് ജെ പ്രവീഷ്. നാല് വയസുകാരി നക്ഷത്രയെ ശ്രീമഹേഷ് കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മഴുവും തയ്യാറാക്കിയിരുന്നു.

 

4 വയസുകാരിയെ കൊന്ന് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്റെ ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ചു തുടങ്ങി

 

മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കള്‍

 

ശ്രീമഹേഷ് പെട്ടെന്ന് പ്രകോപിതനായി, ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും മുറിച്ചു: ജയില്‍ സൂപ്രണ്ട്

 

കണ്ണീരോര്‍മ്മയായി നക്ഷത്ര..

Leave a comment

Your email address will not be published. Required fields are marked *