April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും, സംഭവമിങ്ങനെ….

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും, സംഭവമിങ്ങനെ….

By editor on June 10, 2023
0 129 Views
Share

ബാംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിര്‍വഹിക്കും.

സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകള്‍ക്ക് ടിക്കറ്റ് മുറിച്ച്‌ നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയും സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

 

മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കളിലേക്കും ശക്തി പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങള്‍ക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. വിലക്കയറ്റം മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ശക്തി പദ്ധതി ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി ഉറപ്പ് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും വലിയ ചെലവ് വരുമെങ്കിലും വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

ക‍ര്‍ണാടകത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഏറ്റവും പുതിയ സാമ്ബത്തിക-ജാതി സര്‍വേ കണക്കുകള്‍ പുറത്തുവിടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വര്‍ഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികള്‍ക്കാണ് സിദ്ധരാമയ്യ ഉറപ്പ് നല്‍കിയിരിക്കുന്നത്.

 

കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാര്‍ ജാതി സ‍ര്‍വേ നടത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ അവസാന കണക്കുകള്‍ പിന്നീട് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമവസാനം നടത്തിയ സര്‍വേയുടെ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച്‌ സംവരണം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *